Ganga Vilas | പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത ആഡംബര കപ്പല്‍ ഗംഗാ വിലാസ് ബിഹാറില്‍ മൂന്നാം ദിവസം കുടുങ്ങി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പട്‌ന: (www.kvartha.com) കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ആഡംബര കപ്പല്‍ ഗംഗാ വിലാസ് 51 ദിവസത്തെ യാത്രയുടെ മൂന്നാം ദിവസം ബിഹാറിലെ ഛപ്രയില്‍ ഗംഗയിലെ ആഴം കുറഞ്ഞതിനാല്‍ കുടുങ്ങിയതായി അധികൃതര്‍ അറിയിച്ചു. പുരാവസ്തു കേന്ദ്രമായ ചിരാന്ദിലേക്ക് വിനോദസഞ്ചാരികള്‍ക്കായി തീരത്ത് അടുക്കാന്‍ നിശ്ചയിച്ചിരുന്ന കപ്പലാണ് ജില്ലയിലെ ഡോറിഗഞ്ച് പ്രദേശത്തിന് സമീപം ഗംഗാനദിയില്‍ ജലക്ഷാമം കാരണം കുടുങ്ങിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.
               
Ganga Vilas | പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത ആഡംബര കപ്പല്‍ ഗംഗാ വിലാസ് ബിഹാറില്‍ മൂന്നാം ദിവസം കുടുങ്ങി

ദോരിഗഞ്ച് ബസാറിനടുത്ത് ഛപ്രയില്‍ നിന്ന് 11 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ചിരന്ദ് സരണ്‍ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു കേന്ദ്രമാണ്. തീരത്ത് വെള്ളം കുറവായതിനാല്‍ കപ്പലിനെ കരയിലേക്ക് എത്തിക്കാന്‍ പ്രയാസമാണെന്ന് അധികൃതര്‍ പറഞ്ഞു. വിവരമറിഞ്ഞയുടന്‍ എസ്ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി വിനോദസഞ്ചാരികള്‍ക്ക് ചിരന്ദ് സരണിലെത്താന്‍ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ ചെറിയ ബോട്ട് വഴി പുറത്തെത്തിച്ചു. ചിരാന്ദില്‍ വിനോദസഞ്ചാരികള്‍ക്കായി മതിയായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സംഘത്തിലെ അംഗമായ ഛപ്രയുടെ സിഒ സതേന്ദ്ര സിംഗ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്ന് യാത്ര ആരംഭിച്ച കപ്പല്‍ 51 ദിവസത്തിനുള്ളില്‍ 3,200 കിലോമീറ്റര്‍ സഞ്ചരിച്ച് ബംഗ്ലാദേശ് വഴി അസമിലെ ദിബ്രുഗഡിലെത്താനാണ് പദ്ധതിയിട്ടിരുന്നത്. ഇന്ത്യയിലും ബംഗ്ലാദേശിലുമായി 27 നദീതടങ്ങളിലൂടെ സഞ്ചരിക്കും. എംവി ഗംഗാ വിലാസില്‍ മൂന്ന് ഡെക്കുകളും 18 സ്യൂട്ടുകളും 36 വിനോദസഞ്ചാരികളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യവും എല്ലാ ആഡംബര സൗകര്യങ്ങളുമുണ്ട്. ഇന്ത്യയില്‍ ഗംഗ, മേഘ്ന, ബ്രഹ്മപുത്ര എന്നീ മൂന്ന് പ്രധാന നദികളിലൂടെയാണ് കപ്പല്‍ കടന്നുപോകുന്നത്.

ലോക പൈതൃക കേന്ദ്രങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍, ബീഹാറിലെ പട്ന, ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച്, പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത, ബംഗ്ലാദേശിലെ ധാക്ക തുടങ്ങിയ പ്രധാന നഗരങ്ങള്‍ ഉള്‍പ്പെടെ 50 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചാണ് 51 ദിവസത്തെ യാത്ര ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

Keywords:  Latest-News, National, Narendra Modi, Bihar, Top-Headlines, Cruise flagged-off by Modi gets stuck on Day 3 in Bihar.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia