ആഡംബര കപ്പലിലെ ലഹരിവിരുന്ന്; നൈജീരിയന്‍ പൗരനും പിടിയില്‍; ഇയാളില്‍ നിന്നും കൊകെയ്‌നും പിടിച്ചെടുത്തതായി എന്‍സിബി
Oct 10, 2021, 20:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 10.10.2021) ക്രൂയിസ് എന്ന ആഡംബര കപ്പലിലെ ലഹരിവിരുന്ന് കേസുമായി ബന്ധപ്പെട്ട് ഒരു നൈജീരിയന്‍ പൗരനെ കൂടി അറസ്റ്റു ചെയ്തതതായി നര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറിയിച്ചു. ഒകറോ ഔസാമ എന്നയാളാണ് അറസ്റ്റിലായത്.
ഇയാളില്‍ നിന്നും കൊകെയ് ന്‍ പിടിച്ചെടുത്തതായും എന്‍ സി ബി അറിയിച്ചു. മുംബൈയിലെ സബര്‍ബന്‍ ഗോറെ ഗാവില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ വിദേശ പൗരനാണ് ഒകറോ ഔസാമ. നേരത്തേ ഒരു നൈജീരിയന്‍ പൗരനെ അറസ്റ്റ് ചെയ്തിരുന്നു.
ഇതോടെ, ബോളിവുഡ് സൂപെര്‍താരം ശാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പെടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. എല്ലാ പ്രതികളെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കേസിലെ വിദേശ ബന്ധങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്‍സിബിയെന്ന് അധികൃതര്‍ അറിയിച്ചു.
അതിനിടെ പുറത്തുനിന്നുള്ള രണ്ടു പേരും റെയ്ഡില്‍ പങ്കെടുത്തെന്ന എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലികിന്റെ ആരോപണം എന്‍സിബി നിഷേധിച്ചു. ആര്യന്‍ ഖാനെ കുടുക്കിയതാണെന്നും മാലിക് ആരോപിച്ചിരുന്നു. എന്നാല്‍ ഇവര്‍ രണ്ടുപേരും (മനീഷ് ഭാനുശാലിയും കെ പി ഗോസവിയും) യഥാര്‍ഥത്തില്‍ ഒന്‍പത് സ്വതന്ത്ര സാക്ഷികളില്‍ ഉള്‍പെട്ടവരാണ്. റെയ്ഡിനു മുന്‍പ് എന്‍സിബിക്ക് ഇവരെ പരിചയമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
എന്‍സിബി പ്രൊഫഷനലായി പ്രവര്‍ത്തിക്കുന്നുവെന്ന് എന്‍സിബിയുടെ മുംബൈ സോനല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു. 'ഞങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ടിയേയും മതത്തേയും കാണുന്നില്ല. ഞങ്ങള്‍ ഞങ്ങളുടെ ജോലി പ്രൊഫഷനലായി ചെയ്യുന്നു.' എന്ന് അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബര്‍ രണ്ടിന് ആഡംബര കപ്പല്‍ ക്രൂയിസില്‍ നടത്തിയ റെയ്ഡിലാണ് ലഹരിവിരുന്ന് വിവരം പുറത്തുവന്നത്. രഹസ്യവിവരത്തെത്തുടര്‍ന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ യാത്രക്കാരെപോലെ കയറുകയായിരുന്നു. ആര്യന്‍ ഉള്‍പെടെ എട്ടുപേര്‍ അന്ന് അറസ്റ്റിലായി. കൊകെയ്നും ഹാഷിഷും ഉള്‍പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിരുന്നു.
കേസില്‍ ആര്യന്‍ ഉള്‍പെടെയുള്ളവര്‍ക്ക് കഴിഞ്ഞദിവസം കോടതി ജാമ്യം നിഷേധിച്ചിരുന്നു.

Keywords: Cruise drugs case: NCB arrests Nigerian national; 20 people held so far, Mumbai, News, Drugs, Arrested, Bollywood, Actor, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.