Recruitment | 12-ാം ക്ലാസ് പാസായവർക്ക് 92,300 രൂപ വരെ ശമ്പളം; സിആർപിഎഫിൽ വൻ അവസരം; യോഗ്യത, അപേക്ഷിക്കേണ്ട വിധം, അറിയേണ്ടതെല്ലാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെൽഹി: (www.kvartha.com) സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (CRPF) അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (Steno), ഹെഡ് കോൺസ്റ്റബിൾ (Ministerial) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ അപേക്ഷിക്കാം. മൊത്തം 1458 ഒഴിവുകളാണുള്ളത്. ഓൺലൈൻ അപേക്ഷാ നടപടികൾ 2023 ജനുവരി നാല് മുതൽ ആരംഭിക്കും. അവസാന തീയതി ജനുവരി 25 ആണ്.
              
Recruitment | 12-ാം ക്ലാസ് പാസായവർക്ക് 92,300 രൂപ വരെ ശമ്പളം; സിആർപിഎഫിൽ വൻ അവസരം; യോഗ്യത, അപേക്ഷിക്കേണ്ട വിധം, അറിയേണ്ടതെല്ലാം

ഒഴിവ്
ഹെഡ് കോൺസ്റ്റബിൾ - 1315 ഒഴിവുകൾ

അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ - 143 ഒഴിവുകൾ

Aster mims 04/11/2022
പ്രായം

ഉദ്യോഗാർഥികളുടെ പ്രായം 18 നും 25 നും ഇടയിൽ ആയിരിക്കണം. ഉദ്യോഗാർഥികൾ 1998 ജനുവരി 26-ന് മുമ്പോ 2005 ജനുവരി 25-ന് ശേഷമോ ജനിച്ചവരാകരുത്. സംവരണ ചട്ടങ്ങൾ അനുസരിച്ച് ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകും.

വിദ്യാഭ്യാസ യോഗ്യത

12-ാം ക്ലാസ് പാസായവർക്കും മിനിറ്റിൽ 30 വാക്ക് ഹിന്ദി ടൈപ്പിംഗ് വേഗതയും മിനിറ്റിൽ 35 വാക്ക് ഇംഗ്ലീഷ് ടൈപ്പിംഗ് വേഗതയും ഉള്ളവർക്ക് ഹെഡ് കോൺസ്റ്റബിൾ തസ്തികകളിലേക്ക് അപേക്ഷിക്കാം.

നിശ്ചിത ടൈപ്പിംഗ് വേഗതയിൽ 12-ാം ക്ലാസ് പാസായവർക്ക് എഎസ്ഐ സ്റ്റെനോ തസ്തികകളിലേക്ക് അപേക്ഷിക്കാം.

തെരഞ്ഞെടുപ്പ് പ്രക്രിയ

* ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (PET), ഫിസിക്കൽ മെഷർമെന്റ് ടെസ്റ്റ് (PMT)

* എഴുത്തു പരീക്ഷ

* സ്‌കിൽ ടെസ്റ്റ് (സ്റ്റെനോയ്‌ക്ക്)

* ഡോക്യുമെന്റ് വെരിഫിക്കേഷൻ

* മെഡിക്കൽ ടെസ്റ്റ്

ശമ്പളം

ഹെഡ് കോൺസ്റ്റബിളിന് (മിനിസ്റ്റീരിയൽ) പ്രതിമാസം 25,500 മുതൽ 81,100 രൂപ വരെയും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്റ്റെനോ) ന് 29,200 മുതൽ 92,300 രൂപ വരെയുമാണ് ശമ്പള സ്കെയിൽ.

അപേക്ഷാ ഫീസ്

UR / OBC / EWS. 100/-

SC / ST / സ്ത്രീ Nil

എങ്ങനെ അപേക്ഷിക്കാം

1. ഔദ്യോഗിക വെബ്‌സൈറ്റായ crpf(dot)gov(dot)in സന്ദർശിക്കുക.

2. ആവശ്യമായ വിശദാംശങ്ങൾ സഹിതം CRPF റിക്രൂട്ട്‌മെന്റ് 2023 അപേക്ഷാ ഫോം പൂരിപ്പിക്കുക

3. രേഖകൾ അപ്‌ലോഡ് ചെയ്യുക

4. ഫീസ് അടയ്ക്കുക

5. ഭാവി റഉപയോഗത്തിനായി പ്രിന്റൗട്ട് എടുക്കുക.

Keywords: CRPF Recruitment 2023: 1458 Jobs on Offer for Class 12 Pass, Salary up to Rs 92,300, News,National,New Delhi,Recruitment,Job,Top-Headlines,Latest-News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia