Malayalee Jawan | മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഡില്‍ മലയാളി ജവാന് വീരമൃത്യു
Nov 30, 2022, 10:25 IST
റായ്പൂര്‍: (www.kvartha.com) ഛത്തീസ്ഗഡില്‍ മലയാളിയായ സിആര്‍പിഎഫ് ജവാന്‍ വീരമൃത്യു. മാവോയിസ്റ്റ് ആക്രമണത്തിലാണ് ജവാന്‍ വീരമൃത്യു വരിച്ചതെന്നാണ് റിപോര്‍ട്. പാലക്കാട് ധോണി സ്വദേശി അബ്ദുൽ ഹകീമാണ് (35) മരിച്ചത്. രണ്ടുമാസം മുന്‍പാണ് ഹകീം ഛത്തീസ്ഗഡ് മേഖലയിലെത്തിയത്.
ചൊവ്വാഴ്ച വൈകിട്ടാണ് മാവോയിസ്റ്റുകള്‍ സിആര്‍പിഎഫ് ക്യാംപ് ആക്രമിച്ചതെന്നാണ് വിവരം. മൃതദേഹം ബുധനാഴ്ച വൈകിട്ട് കോയമ്പതൂര്‍ വിമാനത്താവളത്തിലെത്തിക്കും. ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Keywords: News,National,India,New Delhi,palakkad,Death,Maoist,attack,Jawans,Soldiers, Killed,Malayalee,Top-Headlines, CRPF Jawan killed in Maoist Attack in Chhattisgarh’s Sukma
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.