Job Losses | മരിച്ചത് അന്നയാണെങ്കിൽ മരിച്ചു ജീവിക്കുന്നവർ ഒരുപാടുണ്ട്; അരക്ഷിതാവസ്ഥയിൽ ഉഴലുന്നു ടെക് ലോകം

 
Representational Image Generated by Meta AI
Watermark

Crisis in Tech Industry

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ടെക് കമ്പനികളിലെ അമിത ജോലിഭാരം ജീവനക്കാരെ മാനസികമായി തളര്‍ത്തുന്നു.
● ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ 27,065 പേർക്ക് ജോലി നഷ്ടമായി.
● കമ്പനികള്‍ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍.
● ഇന്ത്യന്‍ ഐടി മേഖലയില്‍ തൊഴില്‍ അനിശ്ചിതത്വം വര്‍ധിക്കുന്നു.

ഭാമനാവത്ത് 

കൊച്ചി: (KVARTHA) ജോലിഭാരം കൊണ്ടു കുഴഞ്ഞുവീണു മരിക്കുന്നത് കൊച്ചി സ്വദേശിനി അന്ന മാത്രമല്ല ' അറിയപ്പെടാത്ത ഒരുപാടു പേരുണ്ട്. അത്രമാത്രം സമ്മർദമാണ് കോർപറേറ്റ് കമ്പനികൾ രാപ്പകൽ ജോലി ചെയ്യുന്ന ടെക്കികൾക്കു മേൽ അടിച്ചേൽപ്പിക്കുന്നത്. ഇവരിൽ പലരും സമ്മർദ്ദം സഹിക്കവയ്യാതെ ജീവനൊടുക്കുന്നുണ്ട്. ഭ്രാന്തിൻ്റെ ഉൻമാദ അവസ്ഥയിലെത്തുന്നുണ്ട്. താരതമ്യേനെ മികച്ച ശമ്പളം കൊടുക്കുന്ന കോർപറേറ്റുകൾ തൊഴിൽ ദാതാവായ സ്ഥാപനങ്ങളിൽ അതികഠിനമായ തൊഴിൽ സമ്മർദ്ദമാണ് ടെക്നോക്രാറ്റുകൾ നേരിടുന്നത്. 

Aster mims 04/11/2022

തൊഴിലാളികളുടെ ശവപറമ്പായി മാറിയിരിക്കുകയാണ് ഐ.ടി മേഖല എപ്പോൾ വേണമെങ്കിലും ഓടി തളരുന്ന കുതിരകളായി മാറുന്ന തൊഴിലാളികളെ കറിവേപ്പില പോലെ ഇവർ വലിച്ചെറിയുന്നു. ഒന്ന് ഉറക്കെ ശബ്ദമുണ്ടാക്കാൻ പോലുമാകാനാവാതെ പലരും പടിയിറങ്ങുന്നത്. ലോകമെങ്ങുമുള്ള ടെക്ക് കമ്പനികൾ വ്യാപകമായി തൊഴിലാളികളെ പിരിച്ചുവിടുന്ന കാലത്തെ ദയാരഹിതമായ കാഴ്ചയാണിത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി കമ്പനികളാണ് തൊഴിലാളികളെ വന്‍തോതില്‍ പിരിച്ചുവിടുന്നത്.

ഈ നടപടി ഒട്ടേറെ പേരുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കുക മാത്രമല്ല, മറ്റൊരു ടെക്ക് കമ്പനിയിൽ തൊഴിൽ സാധ്യത എന്നതിന് കൂടി ഭീഷണിയാകുകയാണ്. ഇവർക്കായി ചോദിക്കാനും പറയാനും സർക്കാരോ തൊഴിൽ മന്ത്രാലയമോ മുൻപോട്ടു വരാത്തതാണ് എന്തു തോന്ന്യാസവും കാണിച്ചു തൊഴിൽ നിയമങ്ങളെ കാറ്റിൽ പറത്താൻ ടെക് കമ്പനികൾക്ക് പ്രേരണയാകുന്നത്. നേരത്തേ ക്വാൽകോം, ഇന്റൽ എന്നീ കമ്പനികളാണ് വ്യാപകമായ പിരിച്ചുവിടലുകൾ നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ എല്ലാവരും അതു തൊഴിലാക്കി മാറ്റിയിരിക്കുകയാണ്.

മൈക്രോസോഫ്റ്റ്, സിസ്കോ, സാംസങ് തുടങ്ങിയ ടെക്ക് ഭീമന്മാരാണ് മറ്റ് കമ്പനികളുടെ മാതൃകയിൽ പിരിച്ചുവിടൽ നടപടികളിലേക്ക് കടന്നിരിക്കുന്നത്. സാംസങ് അവരുടെ 30 ശതമാനം തൊഴിലാളികളെയും മൈക്രോസോഫ്റ്റ്, സിസ്കോ എന്നിവർ ഏകദേശം 7500 തൊഴിലാളികളെയുമാണ് പിരിച്ചുവിടുന്നത്.
സാംസങ് അവരുടെ വിവിധ വകുപ്പുകളിലെ തൊഴിലാളികൾക്ക് ജോലി പോകുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഒരു രാജ്യത്തെ വർക്ക്ഫോഴ്സ് മാത്രമാക്കാതെ, പല രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ പിരിച്ചുവിടാനാണ് സാധ്യത. 

തങ്ങളുടെ എക്സ് ബോക്സ് ഡിവിഷനിലാണ് പ്രധാനമായും മൈക്രോസോഫ്റ്റ് പിരിച്ചുവിടൽ നടത്തിയിരിക്കുന്നത്. നിലവിൽ 650 പേരെ മാത്രമേ പിരിച്ചുവിടുകയുള്ളൂ എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളതെങ്കിലും, ജനുവരിയിൽ പിരിച്ചുവിട്ട 1900 തൊഴിലാളികൾ കൂടിയാകുമ്പോൾ, ഈ വർഷത്തെ സംഖ്യ വലുതാകും. ടെക്ക് കമ്പനി സിസ്‌കോയാണ് തൊഴിലാളികളെ പിരിച്ചുവിടുന്ന മറ്റൊരു ഭീമൻ. തങ്ങളുടെ മൊത്തം തൊഴിലാളികളിലെ ഏഴ് ശതമാനത്തെയാണ്, അതായത് 5600 പേരെയാണ് കമ്പനി ഒഴിവാക്കുന്നത്. ഇക്കൊല്ലം ഫെബ്രുവരിയിൽ 4000 തൊഴിലാളികളെ കമ്പനി ഒഴിവാക്കിയതിന് പിന്നാലെയാണ് ഈ കൂട്ടപ്പിരിച്ചുവിടൽ.

ഇവർക്കെല്ലാം പുറമെ ആഗോള ഭീമന്മാരായ പിഡബ്ള്യുസി, ആക്സോ നൊബേൽ, പാരമൗണ്ട് ഗ്ലോബൽ, ഡിസ്‌നി എന്നിവരും വലിയ തോതിൽ തൊഴിലാളികളെ പിരിച്ചുവിടുകയാണ്. സെപ്റ്റംബറിൽ മാത്രമായിരുന്നില്ല ഇത്തരത്തിൽ വ്യാപക കൂട്ടപ്പിരിച്ചുവിടൽ നടന്നത്. ഓഗസ്റ്റ് മാസം മാത്രം ഇങ്ങനെ ജോലി നഷ്ടപ്പെട്ടവർ 27,065 പേരെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പിരിച്ചുവിടൽ നടപടികൾ നിരീക്ഷിക്കുന്ന ലേഓഫ്സ് എന്ന വെബ്സൈറ്റാണ് ഞെട്ടിക്കുന്ന ഈ കണക്ക് പുറത്തുവിട്ടത്. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഓഗസ്റ്റിലാണ് പിരിച്ചുവിടൽ ഭീകരമാം വിധം വർധിച്ചതെന്ന് കേന്ദ്ര കമ്പനി മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പറയുന്നു.

ഇക്കൊല്ലം ജനുവരിയിലാണ് ഇതിനുമുമ്പ് വ്യാപകമായ കൂട്ടപ്പിരിച്ചുവിടൽ നടന്നത്. അന്ന് 122 കമ്പനികളിൽ നിന്നായി 34,107 പേരുടെ ജോലി നഷ്ടപ്പെട്ടു. ശേഷം ജൂലൈയിൽ അത് 9000 എന്ന കണക്കില്‍ കുറഞ്ഞെങ്കിലും ഓഗസ്റ്റ് ആകുമ്പോൾ വീണ്ടും കൂടുകയായിരുന്നു. ഇന്റൽ പോലുള്ള ടെക്ക് ഭീമന്മാരുടെ കൂട്ടപിരിച്ചുവിടലായിരുന്നു സംഖ്യ ഇത്രയേറെ ഉയരാൻ കാരണമായത്. ഓഗസ്റ്റ് മാസം മാത്രം ഇന്റൽ 15000 തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. 

ഇവർക്ക് പിറകെ ചെറുകമ്പനികളും ചേർന്നതോടെ സംഖ്യ ഉയരുകയായിരുന്നു. എന്നാൽ ഇത്ര ഗുരുതരമായ വിഷയംതൊഴിൽ മേഖലയിൽ നടക്കുമ്പോൾ എമേർജിങ് ഇന്ത്യയുടെപേരിൽ കോർപറേറ്റ് ഐ.ടി കമ്പനികളെ ചുവപ്പു പരവതാനി വിരിച്ചു കൊണ്ടുവരുന്ന കേന്ദ്ര സർക്കാർ ഇടപെടാൻ തയ്യാറാവുന്നില്ലെന്നാണ് മറ്റൊരു ദുരന്തം. സർക്കാരിൻ്റെ അനങ്ങാപ്പാറ നയം മാറ്റാൻ രാജ്യത്തെ കർഷകരെപ്പോലെ എത്രപേർ ജീവനൊടുക്കേണ്ടിവരുമെന്നാണ് ടെക് ലോകത്തു നിന്നും ഉയരുന്ന ചോദ്യം.

#TechLayoffs, #JobCrisis, #MentalHealth, #CorporatePressure, #EmployeeRights, #ITIndustry

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia