നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവിയുടെതടക്കം ഏഴുപേരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാൻ ക്രൈംബ്രാഞ്ച് നിർദ്ദേശം, നടപടി അന്വേഷണത്തിന്റെ പേരിൽ

 


ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 09.05.2020) തബ്‌ലീഗി ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പേരിൽ തബ്‌ലീഗ് മേധാവി മൗലാന സാദിന്റെയും മറ്റു ഏഴുപേരുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാൻ ഡെൽഹി ക്രൈംബ്രാഞ്ച് നിർദ്ദേശം. പഴയ ഡൽഹിയിലെ ലാല്‍ കുവാനിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെ മർക്കസിന്റെ പ്രധാന അക്കൗണ്ട് സീല്‍ ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്. ഈ അക്കൗണ്ടുകള്‍ വഴിയാണ് സംഘടനയ്ക്ക് വിദേശ ധനസഹായം ലഭിക്കുന്നതെന്ന നിഗമനത്തിൽ പേരിലാണ് നടപടി. അതേസമയം ചില അക്കൗണ്ടുകളുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു. മര്‍കസുമായി ബന്ധപ്പെട്ട ആളുകളുടെ 32 അക്കൗണ്ടുകളുടെ വിവരങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചതായും അധികൃതർ പറയുന്നു.


നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവിയുടെതടക്കം ഏഴുപേരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാൻ ക്രൈംബ്രാഞ്ച് നിർദ്ദേശം, നടപടി അന്വേഷണത്തിന്റെ പേരിൽ

നിയന്ത്രണകാലത്ത് വിവിധ രാജ്യങ്ങളിൽനിന്നും ആളുകള്‍ പങ്കെടുത്ത പരിപാടി സംഘടിപ്പിച്ച നിസാമുദ്ദീന്‍ മര്‍ക്കസ് മാര്‍ച്ച്‌ മുതല്‍ വിവിധ ഏജന്‍സികളുടെ അന്വേഷണത്തിലാണ്. വിദേശ ധനസഹായം അന്വേഷിക്കുന്നതിനായി ബാങ്ക് അക്കൗണ്ടുകള്‍ സീല്‍ ചെയ്തിട്ടുണ്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിടാനാകില്ലെന്ന നിലപാടിലാണ് അധികൃതരും അന്വേഷണ ഉദ്യോഗസ്ഥരും.

Summary: Crime Branch freezes Bank accounts of Maulana Saad, other Markaz members
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SN
Web Desk SN

154168 Articles

Tags

Share this story

wellfitindia