Arrested | ഇന്‍ഡ്യന്‍ ക്രികറ്റ് താരം നിതീഷ് റാണയുടെ ഭാര്യയ്ക്ക് നേരെ ആക്രമണശ്രമം; ജോലി കഴിഞ്ഞു മടങ്ങവെ ബൈകില്‍ പിന്തുടര്‍ന്ന് കാറില്‍ ഇടിച്ചതായി പരാതി; 2 പേര്‍ അറസ്റ്റില്‍
May 6, 2023, 18:29 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഐപിഎലില്‍ കൊല്‍കത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ ക്യാപ്റ്റന്‍ നിതീഷ് റാണയുടെ ഭാര്യ സച്ചി മാര്‍വയ്ക്കുനേരെ ആക്രമണശ്രമം. ജോലി കഴിഞ്ഞു മടങ്ങവേ രണ്ടു യുവാക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
ബൈകില്‍ പിന്തുടര്‍ന്നെത്തിയ യുവാക്കള്‍ സച്ചി സഞ്ചരിച്ച കാറില്‍ ഇടിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. ഈ സംഭവം ഫോണില്‍ പകര്‍ത്തിയ സച്ചി ഇത് തന്റെ സമൂഹമാധ്യമ അകൗണ്ടില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഡെല്‍ഹിയിലെ കിര്‍തി നഗറില്‍നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേയാണ് സംഭവം.
എന്നാല്‍ കേസ് രെജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് ആദ്യം വിസമ്മതിച്ചെന്നും സച്ചി പറയുന്നുണ്ട്. നിങ്ങള്‍ സുരക്ഷിതമായി വീട്ടില്‍ എത്തിയല്ലോ പിന്നെന്തിനാണ് കേസെടുക്കുന്നത്, അടുത്ത തവണ വാഹനത്തിന്റെ നമ്പര്‍ നോട് ചെയ്തു നല്‍കൂവെന്നാണ് പൊലീസ് ചോദിച്ചതെന്നാണ് സച്ചി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയില്‍ പറഞ്ഞു.
വീഡിയോ അടക്കം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സച്ചി അടുത്ത തവണ അവരുടെ ഫോണ്‍ നമ്പര്‍ കൂടി സംഘടിപ്പിച്ച് തരാമെന്ന് പൊലീസിനെ പരിഹസിക്കുകയും ചെയ്തു. സച്ചി പങ്കുവച്ച് വീഡിയോയില്‍ അവരെ പിന്തുടരുന്ന യുവാക്കളെ കൃത്യമായി കാണാം.
പൊലീസിന്റെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ വന്‍ പ്രതിഷേധമാണ് സമൂഹമാധ്യമത്തില്‍ ഉയര്‍ന്നിരിക്കുന്നത്. അതേസമയം, സംഭവത്തില്‍ കേസ് രെജിസ്റ്റര്‍ ചെയ്ത ഡെല്‍ഹി പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി അറിയിച്ചു.
അന്വേഷണത്തിനിടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളായ ചൈതന്യ ശിവം, വിവേക് എന്നിവരെ തിരിച്ചറിഞ്ഞതെന്നും പിന്നീട്, ഇരുവരേയും അവരുടെ വീടുകളില്‍ നിന്ന് അറസ്റ്റ് ചെയ്തുവെന്നും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.
Keywords: News, National-News, CCTV, Police, Complaint, Cricketer, Nitish-Rana's-Wife, Crime, National, Cricketer's Wife Stalked, Harassed In Delhi, 2 Men Arrested: Cops.Just saw Nitish Rana’s wife’s Instagram stories (Saachi Marwah). Two men hit her car and followed her and Delhi police to her to leave it since they left??? This is so unacceptable! pic.twitter.com/UMQwB92xWo
— PS ⚡️ (@Neelaasapphire) May 5, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.