Zainab Abbas | 'എന്നോട് പോകാന്‍ ആവശ്യപ്പെടുകയോ നാടുകടത്തുകയോ ചെയ്തിട്ടില്ല'; പ്രചരിച്ച പോസ്റ്റുകള്‍ക്കെതിരെ ഖേദം പ്രകടിപ്പിച്ച് പാക് സ്‌പോട്‌സ് അവതാരക സൈനബ് അബ്ബാസ്
Oct 13, 2023, 17:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) സമൂഹ മാധ്യമങ്ങളിലൂടെ ഇന്‍ഡ്യ വിരുദ്ധ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ രാജ്യം വിടാന്‍ ആവശ്യപ്പെട്ടുവെന്നുള്ള വാര്‍ത്ത നിഷേധിച്ച് പാക് സ്‌പോട്‌സ് അവതാരക സൈനബ് അബ്ബാസ്. പാകിസ്താന്‍ ന്യൂസ് ചാനല്‍ 'സമാ ടിവി' കഴിഞ്ഞദിവസം പുറത്തുവിട്ട ഗുരുതര ആരോപണങ്ങളാണ് അവതാകരയുടെ തുറന്നുപറച്ചിലോടെ പൊളിഞ്ഞത്.
ഐസിസി ഡിജിറ്റല്‍ ടീമിന്റെ ഭാഗമായിരുന്ന സൈനബ് അബ്ബാസ് പാകിസ്താന്റെ രണ്ടു മത്സരങ്ങള്‍ക്കായി ഹൈദരാബാദിലുണ്ടായിരുന്നുവെങ്കിലും തിങ്കളാഴ്ച ഇന്‍ഡ്യ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാക് ചാനല്‍ ഗുരുതര ആരോണങ്ങളുമായി രംഗത്തെത്തിയത്. ഇന്‍ഡ്യയെയും ഹിന്ദുമതത്തെയും വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ മുമ്പ് പോസ്റ്റ് ചെയ്‌തെന്ന പരാതിയെ തുടര്‍ന്ന് ഇവരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടുവെന്നാണ് സമൂഹ മാധ്യമമായ എക്‌സിലൂടെ ചാനല്‍ പുറത്തുവിട്ടത്.
പിന്നീട് സമാ ടിവി ആദ്യമിട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും സുരക്ഷാ കാരണങ്ങളാല്‍ സൈനബ് ഇന്‍ഡ്യ വിട്ടെന്ന പുതിയ പോസ്റ്റിടുകയും ചെയ്തു. ഇതിനിടെ സൈനബിന്റെ ഏതാനും ഹിന്ദു വിരുദ്ധ പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ കുത്തിപ്പൊക്കിയതോടെ അഭിഭാഷകനായ വിനീത് ജിന്‍ഡാല്‍ ആഭ്യന്തര മന്ത്രിക്കും ബിസിസിഐക്കും പരാതി നല്‍കിയിരുന്നു.
ഭാരതത്തിനും ഹിന്ദു ധര്‍മത്തിനുമെതിരായ അവഹേളനപരവും പ്രകോപനപരവുമായ പോസ്റ്റുകളിട്ട ഐസിസി ലോകകപ്പിലെ അവതാരകയെ നീക്കണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍, വിഷയത്തില്‍ പ്രതികരണവുമായി സൈനബ അബ്ബാസ് രംഗത്തെത്തി. സമൂഹ മാധ്യമമായി എക്‌സിലൂടെയാണ് സൈനബയുടെ പ്രതികരണം.
'പ്രചരിച്ച പോസ്റ്റുകള്‍ മൂലമുണ്ടായ വേദന ഞാന്‍ മനസ്സിലാക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു. വ്യക്തി എന്ന നിലയില്‍ അവ എന്റെ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് വ്യക്തമാക്കാനാണ് ആഗ്രഹിക്കുന്നത്. എന്നോട് പോകാന്‍ ആവശ്യപ്പെടുകയോ നാടുകടത്തുകയോ ചെയ്തിട്ടില്ല, ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഭയം തോന്നി.
എന്റെ സുരക്ഷയ്ക്ക് ഭീഷണിയില്ലെങ്കിലും, അതിര്‍ത്തിയുടെ ഇരുവശത്തുമുള്ള എന്റെ കുടുംബവും സുഹൃത്തുക്കളും ആശങ്കാകുലരായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കാന്‍ എനിക്ക് കുറച്ച് സ്ഥലവും സമയവും ആവശ്യമാണ്'- എന്നും സൈനബ് പറഞ്ഞു.
സൈനബിനെ ഇന്‍ഡ്യയില്‍ നിന്ന് നാടുകടത്തിയിട്ടില്ലെന്ന് ഐസിസിയും നേരത്തെ വ്യക്തമാക്കിയിരുന്നു. 'സൈനബിനെ നാടുകടത്തിയിട്ടില്ല, വ്യക്തിപരമായ കാരണങ്ങളാലാണ് അവര്‍ പോയത്,'എന്നായിരുന്നു ഐസിസി വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട് ചെയ്തത്.

Keywords: Cricket World Cup: Pakistani presenter Zainab Abbas apologizes to Indians for disparaging tweets, New Delhi, News, Zainab Abbas, Controversy, World Cup, Social Media, ICC, Post, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.