Cricket | ഒടുവില്‍ ഒളിംപിക്സിലേക്ക് ക്രികറ്റ് മടങ്ങിയെത്തുന്നു; വരവ് 128 വര്‍ഷങ്ങള്‍ക്ക് ശേഷം

 


മുംബൈ: (KVARTHA) ഒടുവിലിതാ, 128 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിംപിക്സിലേക്ക് ക്രികറ്റ് മടങ്ങിയെത്തുന്നു. ഇന്റര്‍നാഷണല്‍ ഒളിംപിക് കമിറ്റിയും ഗെയിംസ് സംഘാടക സമിതിയും തമ്മില്‍ ഇത് സംബന്ധിച്ച് ധാരണയായി.

2028 ലോസ് ആന്‍ജലോസ് ഒളിംപിക്സില്‍ ക്രികറ്റ് മത്സരയിനമായി ഉള്‍പെടുത്തും. ക്രികറ്റിന് പുറമെ ഫ്ളാഗ് ഫുട്ബോള്‍, ബേസ്ബോള്‍, സോഫ്റ്റ്ബോള്‍ ഇനങ്ങളും പുതുതായി ഉള്‍പെടുത്തും. ഈ മാസം അവസാനം മുംബൈയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഒളിംപിക് കമിറ്റി ഇതിന് അനുമതി നല്‍കിയേക്കും.

ട്വന്റി 20 ഫോര്‍മാറ്റിലാണ് ഒളിംപിക്സില്‍ ക്രികറ്റ് മത്സരങ്ങള്‍ നടക്കുക. മത്സരങ്ങളില്‍ പുരുഷ-വനിതാ ടീമുകള്‍ക്ക് പങ്കെടുക്കാം. ഒക്ടോബര്‍ 15, 16 തീയതികളില്‍ മുംബൈയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഒളിംപിക് കമിറ്റി സമ്മേളനത്തില്‍ ഔപചാരികമായ പ്രഖ്യാപനമുണ്ടായേക്കും.

ഫ്ളാഗ് ഫുഡ്ബോള്‍, സ്‌ക്വാഷ്, ലാക്രോസ് എന്നിവ ആദ്യമായാണ് ഒളിംപിക്സില്‍ എത്തുന്നത്. ക്രികറ്റ് 1900 ലെ ഒളിംപിക്സില്‍ ഉള്‍പെടുത്തിയിരുന്നു. 2028 ലെ ഒളിംപിക്സില്‍ ക്രികറ്റ് തിരിച്ചെത്തുന്നതോടെ 128 വര്‍ഷങ്ങള്‍ക്ക് ശേഷമാകും ക്രികറ്റിന്റെ മടങ്ങിവരവ്.

2024 പാരീസ് ഒളിംപിക്സില്‍ ക്രികറ്റ് ഉള്‍പ്പെടുത്തണമെന്ന് നേരത്തേ നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ക്രികറ്റിനെ ഒളിംപിക്സ് ഇനമാക്കുന്നതുമായി ബന്ധപ്പെട്ട് 2018ല്‍ സര്‍വേ നടത്തിയിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 87 ശതമാനം പേര്‍ തീരുമാനത്തെ പിന്തുണച്ചെങ്കിലും ബിസിസിഐ വിയോജിപ്പ് അറിയിക്കുകയായിരുന്നു. 2010ലും 2014ലും നടന്ന ഏഷ്യന്‍ ഗെയിംസില്‍ ടി20 ക്രികറ്റ് മത്സരയിനമായെങ്കിലും ടീമിനെ അയക്കാന്‍ ബിസിസിഐ അനുവദിച്ചില്ല. 2018 ഏഷ്യന്‍ ഗെയിംസില്‍ ക്രികറ്റ് മത്സരയിനമായി ഉള്‍പെടുത്തിയിരുന്നുമില്ല.

Cricket | ഒടുവില്‍ ഒളിംപിക്സിലേക്ക് ക്രികറ്റ് മടങ്ങിയെത്തുന്നു; വരവ് 128 വര്‍ഷങ്ങള്‍ക്ക് ശേഷം



Keywords: News, National, National-News, Sports-News, Sport, Cricket, 2028 Los Angeles Games, Olympic, Comeback, 128 Years, Five-Ringed Wilderness, Brisbane 2032, Paris, National News, Mumbai News, Cricket is set to make an Olympic comeback after 128 years in the five-ringed wilderness.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia