CPM Candidate | 'ബജ്റംഗബലിയുടെ കൃപയിൽ അരിവാൾ ചുറ്റിക നക്ഷത്രത്തിനൊരു വോട്'; ചർച്ചയായി സിപിഎമ്മിന്റെ ബിഹാറിലെ അടവുനയം; 1991ന് ശേഷം സംസ്ഥാനത്ത് ആദ്യമായി പാർലമെന്റിലേക്ക് മത്സരിക്കുന്ന പാർടി വിജയ പ്രതീക്ഷയിൽ

 


പട്ന: (KVARTHA) ബിഹാറിലെ ഖഗഡിയ ലോക്സഭാ മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥി സഞ്ജയ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരാണാർഥം പുറത്തിറക്കിയ പോസ്റ്റർ ചർച്ചയായി. ബജ്റംഗബലി കൃപയിൽ അരിവാൾ ചുറ്റിക നക്ഷത്രത്തിന് വോട് ചോദിക്കുകയാണ് സിപിഎം സ്ഥാനാർഥി. പോസ്റ്ററിൽ പാർടിയുടെ ചുവപ്പ് നിറത്തേക്കാൾ കൂടുതലുള്ളതും കാവി നിറമാണെന്നും എതിരാളികൾ ചൂണ്ടിക്കാട്ടുന്നു.
  
CPM Candidate | 'ബജ്റംഗബലിയുടെ കൃപയിൽ അരിവാൾ ചുറ്റിക നക്ഷത്രത്തിനൊരു വോട്'; ചർച്ചയായി സിപിഎമ്മിന്റെ ബിഹാറിലെ അടവുനയം; 1991ന് ശേഷം സംസ്ഥാനത്ത് ആദ്യമായി പാർലമെന്റിലേക്ക് മത്സരിക്കുന്ന പാർടി വിജയ പ്രതീക്ഷയിൽ

രാഷ്ട്രീയ ജനതാദൾ (RJD) നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായ ഇടതുപക്ഷത്തിന് ബിഹാറിൽ ചിലയിടങ്ങളിൽ സ്വാധീനമുണ്ട്. 1991 ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സിപിഎം ഇത്തവണ മത്സരിക്കുന്നത്. മൂന്നാം ഘട്ടത്തിൽ മെയ് ഏഴിന് വോട്ടെടുപ്പ് നടക്കുന്ന ഖഗഡിയയിൽ സിപിഎമ്മിൻ്റെ സഞ്ജയ് കുമാറും ചിരാഗ് പാസ്വാൻ നയിക്കുന്ന ലോക് ജനശക്തി പാർട്ടി (രാം വിലാസ്) സ്ഥാനാർഥി രാജേഷ് വർമ്മയും തമ്മിലാണ് പോരാട്ടം.

പ്രാദേശിക പ്രശ്‌നങ്ങൾക്ക് പുറമെ, ആർജെഡിയുടെ പരമ്പരാഗത വോട്ട് ബാങ്കായ മുസ്‌ലിംകളുടെയും യാദവരുടെയും പിന്തുണയിലാണ് ഒബിസി കുഷ്‌വാഹ സമുദായത്തിൽ നിന്നുള്ള സഞ്ജയ് കുമാറിന്റെ പ്രതീക്ഷ. മണ്ഡലത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മൂന്നാമത്തെ വിഭാഗമായ കുഷ്‌വാഹത്തിന്റെ വലിയൊരു ഭാഗം വോട്ടുകൾ നേടാനാകുമെന്നും സഖ്യം പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിച്ചാൽ സിപിഎമ്മിന് ചരിത്രം വിജയം കുറിക്കാനാവും.

ഖഗഡിയയുടെ ഏകദേശം 18 ലക്ഷം വോട്ടർമാരിൽ മൂന്ന് ലക്ഷവും മുസ്ലീങ്ങളും 2.5 ലക്ഷം യാദവരുമാണ്. കുഷ്‌വാഹ, മല്ല സമുദായങ്ങളിൽ നിന്നുള്ള ഒരു ലക്ഷം വോട്ടർമാരുമുണ്ട്. മണ്ഡലത്തിലെ നിലവിലെ എംപി ചൗധരി മെഹബൂബ് അലി കൈസർ തന്റെ പാർട്ടിയായ എൽജെപി (രാം വിലാസ്) ഇത്തവണ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച ആർജെഡിയിൽ ചേർന്നിരുന്നു. ഇതും സിപിഎമ്മിന് പ്രതീക്ഷ നൽകുന്നുണ്ട്.

സഞ്ജയ് കുമാറിന്റെ പിതാവ് യോഗേന്ദ്ര സിങ് ഖഗഡിയ നിയമസഭാ മണ്ഡലത്തിൽ നിന്നു 2000ൽ വിജയിച്ചിരുന്നു. 1979ൽ എസ്എഫ്ഐയിലൂടെയാണ് സഞ്ജയ് കുമാർ രാഷ്ട്രീയത്തിലെത്തിയത്. 1984ൽ സിപിഎം അംഗമായ സഞ്ജയ് കുമാർ 2015ൽ പാർട്ടി ജില്ലാ സെക്രട്ടറിയായി. സഖ്യത്തിൽ കൂടെയുള്ള ആർജെഡി നേതാവ് തേജസ്വി യാദവും വികാസ്ശീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സാഹ്നിയും ഖഗഡിയയിൽ സിപിഎം സ്ഥാനാർത്ഥിക്കായി ശക്തമായ പ്രചാരണം നടത്തുന്നുണ്ട്. സിപിഎമ്മിന് ചിഹ്നം സംരക്ഷിക്കാൻ കൂടി പ്രധാനമായ തിരഞ്ഞെടുപ്പായതിനാൽ പാർട്ടി സർവ അടവുനയങ്ങളും പയറ്റുകയാണ്.

CPM Candidate | 'ബജ്റംഗബലിയുടെ കൃപയിൽ അരിവാൾ ചുറ്റിക നക്ഷത്രത്തിനൊരു വോട്'; ചർച്ചയായി സിപിഎമ്മിന്റെ ബിഹാറിലെ അടവുനയം; 1991ന് ശേഷം സംസ്ഥാനത്ത് ആദ്യമായി പാർലമെന്റിലേക്ക് മത്സരിക്കുന്ന പാർടി വിജയ പ്രതീക്ഷയിൽ

Keywords: Lok Sabha Election, BJP, CPM, National, Politics, Patna, Bihar, Khagaria, Sanjay Kumar, Vote, RJD, Muslim, CPM's policy in Bihar discussed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia