മുഖ്യമന്ത്രിയെ വെള്ളിയാഴ്ച തീരുമാനിക്കും: പ്രകാശ് കാരാട്ട്

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 19.05.2016) കേരളത്തില്‍ അടുത്ത മുഖ്യമന്ത്രി ആരെന്ന് വെള്ളിയാഴ്ച തീരുമാനിക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ മുഖ്യമന്ത്രിയെ തീരുമാനിക്കും.

യോഗങ്ങളില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും പ്രകാശ് കാരാട്ടും പങ്കെടുക്കും. മെയ് 22ന് പൊളിറ്റ് ബ്യൂറോ യോഗം ചേരുമെങ്കിലും 23, 24 തീയതികളിലെ കേന്ദ്രകമ്മിറ്റി യോഗം മാറ്റിവെച്ചു. ഇടതുതരംഗം വീശിയടിച്ച കേരളത്തില്‍ കേവല ഭൂരിപക്ഷം നേടിയ എല്‍ഡിഎഫ് 92 സീറ്റുകളിലാണ് മുന്നിട്ടു നില്‍ക്കുന്നത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെയുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിപിഎം പരിഗണിക്കുന്നത്.
മുഖ്യമന്ത്രിയെ വെള്ളിയാഴ്ച തീരുമാനിക്കും: പ്രകാശ് കാരാട്ട്


Keywords: New Delhi, Kerala, Assembly Election, Election, 2014, CPM, LDF, UDF, National, Prakash Karat, Sitharam Yechoori, Pinarayi vijayan, V.S Achuthanandan.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia