'നമ്മുടെ കാര്യപ്രാപ്തി ഇല്ലായ്മയെകുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ നമുക്ക് ഒരു സ്മാരകം ആവശ്യമില്ല; ഏറ്റവും വലിയ സൈനിക സാന്നിദ്ധ്യമുള്ള പുല്‍വാമയില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് 80 കിലോ ആര്‍ ഡി എക്‌സ് എങ്ങനെ എത്തിയെന്നും അത് പുല്‍വാമയില്‍ എങ്ങനെ പൊട്ടിത്തെറിച്ചു എന്നും മാത്രമാണ് നമുക്ക് അറിയേണ്ടത്'; കഴിവുകേട് എടുത്തു കാട്ടുന്നത് എന്തിനാണെന്ന പ്രസ്താവനയുമായി സി പി എം നേതാവ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 14.02.2020) പുല്‍വാമയില്‍ കൊല്ലപ്പെട്ട 40 സി ആര്‍ പി എഫ് സൈനികരുടെ പേരില്‍ സ്മാരകം നിര്‍മ്മിക്കേണ്ട ആവശ്യമില്ലെന്ന സി പി എം നേതാവിന്റെ പരാമര്‍ശം വിവാദത്തിലേക്ക്. ഇത്തരത്തില്‍ ഒരു സ്മാരകം നിര്‍മ്മിക്കേണ്ട ആവശ്യമില്ലെന്നും അത് ആക്രമണം ഒഴിവാക്കുന്നതില്‍ പ്രകടമായ കാര്യപ്രാപ്തിയില്ലായ്മയെ ആണ് രാജ്യത്തിന് മുന്‍പില്‍ എടുത്തുകാട്ടുക എന്നാണ് പശ്ചിമ ബംഗാളില്‍നിന്നുമുള്ള സി.പി.എം നേതാവായ മൊഹമ്മദ് സലിം പറയുന്നത്.

'നമ്മുടെ കാര്യപ്രാപ്തി ഇല്ലായ്മയെകുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ നമുക്ക് ഒരു സ്മാരകം ആവശ്യമില്ല; ഏറ്റവും വലിയ സൈനിക സാന്നിദ്ധ്യമുള്ള പുല്‍വാമയില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് 80 കിലോ ആര്‍ ഡി എക്‌സ് എങ്ങനെ എത്തിയെന്നും അത് പുല്‍വാമയില്‍ എങ്ങനെ പൊട്ടിത്തെറിച്ചു എന്നും മാത്രമാണ് നമുക്ക് അറിയേണ്ടത്'; കഴിവുകേട് എടുത്തു കാട്ടുന്നത് എന്തിനാണെന്ന പ്രസ്താവനയുമായി സി പി എം നേതാവ്

'നമ്മുടെ കാര്യപ്രാപ്തി ഇല്ലായ്മയെകുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ നമ്മുക്ക് ഒരു സ്മാരകം ആവശ്യമില്ല. ഏറ്റവും വലിയ സൈനിക സാന്നിദ്ധ്യമുള്ള സ്ഥലമായ പുല്‍വാമയില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് 80 കിലോ ആര്‍ ഡി എക്‌സ് എങ്ങനെ എത്തിയെന്നും അത് പുല്‍വാമയില്‍ എങ്ങനെ പൊട്ടിത്തെറിച്ചു എന്നും മാത്രമാണ് നമ്മുക്ക് അറിയേണ്ടത്.' മൊഹമ്മദ് സലിം പറയുന്നു.

'നമ്മുടെ കാലാള്‍ പടയെ നമ്മള്‍ വേണ്ടവിധം സംരക്ഷിക്കുന്നില്ല. ഉന്നതാധികാരികള്‍ ഇക്കാര്യത്തെ കുറിച്ച് ബോധവാന്മാരല്ല. ആര്‍ ഡി എക്‌സ് നമ്മുടെ അതിര്‍ത്തി കടന്നു. സ്‌ഫോടനം നടന്നത് എങ്ങനെയെന്നും സ്ഫോടക വസ്തു എങ്ങനെയാണ് ഇവിടേക്കെത്തിയതെന്നും നമ്മുടെ സൈനികര്‍ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നും കൃത്യമായി ചൂണ്ടിക്കാണിക്കാന്‍ നമ്മുടെ സര്‍ക്കാരിന് കഴിയണം.' സി പി എം നേതാവ് പറയുന്നു.

ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ പാക് ഭീകരര്‍ കൂട്ടക്കൊല ചെയ്ത 40 സി ആര്‍ പി എഫ് ജവാന്മാരുടെ രക്തസാക്ഷിത്വ സമരണയില്‍ ഇന്ന് രാജ്യം ഭീകരവിരുദ്ധ പോരാട്ടത്തിനായി പുനരര്‍പ്പണം ചെയ്യുകയാണ്.2019 ഫെബ്രുവരി 14ന് 3.30 ഓടെ പുല്‍വാമയിലെ ദേശീയപാത 44ല്‍ അവന്തിപോറ ടൗണിലെ ലെത്‌പോറയില്‍ വച്ചാണ് ജെയ്ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെയുണ്ടായ ഇന്ത്യാ പാക് സംഘര്‍ഷം തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നു.

Keywords:  News, National, Death, statement, CPM, New Delhi, CPM leader with Viral Statement of Pulwama
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script