ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യം: ഹരിയാനയിലെ വനിതാ കേന്ദ്രകമ്മിറ്റി അംഗം സി പി എമ്മില്‍ നിന്ന് രാജിവെച്ചു; പിന്നീട് പുറത്താക്കി
Jun 20, 2016, 13:43 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 20.06.2016) ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ച് സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ രാജി. ഹരിയാനയില്‍ നിന്നുള്ള വനിതാ അംഗം ജഗ്മതി സംഗ്വാനാണ് കേന്ദ്രകമ്മിറ്റിയംഗത്വം രാജിവെച്ചത്.
പാര്‍ട്ടി അംഗത്വവും രാജിവെക്കുമെന്ന് ഇവര്‍ പിന്നീട് വ്യക്തമാക്കി. ഡെല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി ഭവനില്‍ നടന്ന കേന്ദ്രകമ്മിറ്റിയോഗം ബഹിഷ്‌കരിച്ചാണ് ഇവര്‍ രാജിക്ക് സന്നദ്ധയായത്. സി.പി.എമ്മിന്റെ വനിതാ സംഘടനയായ മഹിളാ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയും സി.പി.എം ഹരിയാന മുന്‍ സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയുമാണ് ജഗ്മതി സംഗ്വാന്‍.
അതേസമയം കേന്ദ്രകമ്മിറ്റി യോഗത്തിനിടെ പ്രതിഷേധിച്ച് പുറത്തിറങ്ങിയ ജഗ്മതി സംഗ്വാനെ അനുനയിപ്പിക്കാന്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ശ്രമിച്ചെങ്കിലും രാജിത്തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങാന്‍ ഇവര്‍ തയ്യാറായില്ല. അത്യന്തം വികാരഭരിതയായാണ് ഇവര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്. രാജിയെക്കുറിച്ച് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതികരണം ആരാഞ്ഞപ്പോള്‍ താന്‍ രാജിക്കത്ത് നല്‍കി ഇറങ്ങിപ്പോരുകയായിരുന്നെന്നായിരുന്നു പ്രകരണം.
കോണ്‍ഗ്രസുമായുള്ള സഖ്യം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ അടവ് നയത്തിന്റെ ലംഘനമാണെന്ന് രാജിക്ക് ശേഷം അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം ചര്‍ച്ച ചര്‍ച്ച ചെയ്യാന്‍ കേന്ദ്രകമ്മിറ്റി തയ്യാറായില്ലെന്നും അവര്‍ വ്യക്തമാക്കി. അതേസമയം രാജിവെച്ച് അരമണിക്കൂറിനകം ജഗ്മതി സംഗ്വാനെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കേന്ദ്രകമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ വിഎസ് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ തയാറായില്ല.
ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.എം കോണ്‍ഗ്രസ് സഖ്യം കനത്ത പരാജയം നേരിട്ടിരുന്നു. ബംഗാളിലെ തിരഞ്ഞെടുപ്പ് തിരിച്ചടിയും കോണ്‍ഗ്രസ് സഖ്യവും കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടന്ന കേന്ദ്രകമ്മിറ്റിയോഗത്തിലെ ചര്‍ച്ചകളില്‍ വ്യക്തമായ ചേരിതിരിവാണ് ഉണ്ടാക്കിയിട്ടുള്ളത്.

ബംഗാള്‍ നേതൃത്വം പാര്‍ട്ടി ലൈന്‍ ലംഘിച്ചുവെന്നാണ് പ്രധാന വിമര്‍ശനം. എന്നാല്‍ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അറിയാത്തവരാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ബംഗാളിലെ ഭൂരിഭാഗം സി.സി അംഗങ്ങളും കോണ്‍ഗ്രസ് ബന്ധത്തെ ന്യായീകരിക്കുന്നു.
അതേസമയം കോണ്‍ഗ്രസ് സഖ്യത്തിന്റെ കാര്യത്തില്‍ ബംഗാള്‍ ഘടകത്തില്‍ ഏകാഭിപ്രായമല്ല ഉയരുന്നത്. ബംഗാളില്‍ നിന്നുള്ള രണ്ട് അംഗങ്ങള്‍ സഖ്യത്തെ എതിര്‍ത്തു. കേരളത്തില്‍ നിന്നടക്കം ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും കോണ്‍ഗ്രസ് സഖ്യത്തെയും ബംഗാള്‍ ഘടകത്തിന്റെ തീരുമാനത്തെയും എതിര്‍ക്കുന്നുണ്ട്.

Also Read:
പനയാല്‍ അര്‍ബന്‍ സൊസൈറ്റിയിലെ മുക്കുപണ്ടതട്ടിപ്പ്; വനിതാ മാനേജര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസ്
Keywords: CPM leader resigns protesting Congress-CPM alliance in WB, Hariyana, Congress, Niyamasabha Election, Decision, Members, New Delhi, Media, Criticism, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.