CPM | രാജസ്താനിലെ ചില 'കനല്‍ തരികള്‍'; സംസ്ഥാനത്തെ സിപിഎം സ്വാധീന മണ്ഡലങ്ങള്‍ ഇവയാണ്; ഇത്തവണയും അത്ഭുതം കാണിക്കുമോ പാര്‍ട്ടി?
Oct 29, 2023, 13:56 IST
ജയ്പൂര്‍: (KVARTHA) രാജസ്താനില്‍ ചില മേഖലകളില്‍ സിപിഎമ്മിനും കാര്യമായ സ്വാധീനമുണ്ട്. 2018 ലെ തിരഞ്ഞെടുപ്പില്‍ 28 മണ്ഡലങ്ങളില്‍ മത്സരിച്ച സിപിഎമ്മിന് രണ്ടിടത്ത് വിജയിക്കാനുമായി. ഹനുമാന്‍ഗര്‍ ജില്ലയിലെ ഭദ്ര മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന ബല്‍വന്‍ പുനിയ, ബികാനേര്‍ ജില്ലയിലെ ശ്രീദുംഗാര്‍ഗറില്‍നിന്നുള്ള ഗിരിധാരിലാല്‍ എന്നിവരാണ് നിലവില്‍ സിപിഎമ്മിന്റെ സിറ്റിംഗ് എംഎല്‍എമാര്‍. ഇത്തവണ പാര്‍ട്ടി സ്വാധീന ജില്ലകളിലെ 17 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് സിപിഎം തീരുമാനം.
ശക്തമായ കര്‍ഷക പ്രക്ഷോഭങ്ങളും മാവോയിസ്റ്റ് ആക്രമണങ്ങളുമുണ്ടായ മണ്ഡലങ്ങളിലാണ് കഴിഞ്ഞ തവണ സിപിഎം വിജയിച്ചത്. അഖിലേന്ത്യാ കിസാന്‍ സഭയ്ക്ക് കീഴില്‍ സംസ്ഥാനത്തുടനീളം കര്‍ഷകര്‍ നടത്തിയ സമരങ്ങളാണ് വിജയത്തിന് കാരണമായത്. 2008ലാണ് സിപിഎം രാജസ്ഥാനില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ധോദ്, ദാന്തരാംഗഡ്, അനുപ്ഗഡ് എന്നീ മണ്ഡലങ്ങളില്‍ അന്ന് വിജയിക്കാനായി. എന്നാല്‍, 2013ല്‍ രാജസ്ഥാനില്‍ സിപിഎമ്മിന് ഒരാളെ പോലും ജയിപ്പിക്കാന്‍ സാധിച്ചിരുന്നില്ല.
കൃപയുടെ നഗരം
ഭദ്ര എന്ന വാക്കിന്റെ അര്‍ത്ഥം 'കൃപയുടെ നഗരം' എന്നാണ്. രാജസ്ഥാനി പ്രാദേശിക ഭാഷയായ ബഗ്രി ഭൂരിഭാഗം ജനങ്ങളും സംസാരിക്കുന്നു. സിപിഎമ്മിന്റെ ബല്‍വാന്‍ പൂനിയ 23153 വോട്ടിനാണ് 2018ല്‍ വിജയിച്ചത്. കര്‍ഷകരുടെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) വായ്പയില്‍ നിന്ന് ഈടാക്കിയ അധിക പലിശ തിരിച്ചുപിടിക്കാന്‍ നടത്തിയ സമരങ്ങളെ ചുറ്റിപ്പറ്റിയാണ് ബല്‍വാന്‍ പൂനിയ തന്റെ പ്രചാരണം നടത്തിയത്. 2013-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സഞ്ജീവ് കുമാര്‍ 26,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബല്‍വാന്‍ സിംഗ് പൂനിയയെ പരാജയപ്പെടുത്തിയിരുന്നു.
ശ്രീദുംഗാര്‍ഗറില്‍ ഗിരിധാരിലാല്‍
ശ്രീദുംഗാര്‍ഗറില്‍ ഗിരിധാരിലാല്‍ 72376 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. 48480 വോട്ടുകള്‍ നേടിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മംഗളാരത്തെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 23896 വോട്ടുകളായിരുന്നു ഭൂരിപക്ഷം. 2013-ല്‍ ബിജെപിയുടെ കിഷാന റാം 78278 വോട്ടുകള്‍ നേടി ഇവിടെ വിജയിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മംഗള റാം ഗോദരയെയാണ് പരാജയപ്പെടുത്തിയത്. അന്ന് സിപിഎം സ്ഥാനാര്‍ഥിക്ക് 2512 വോട്ട് മാത്രമായിരുന്നു ലഭിച്ചിരുന്നത്.
ധോദ് എന്ന ശക്തി കേന്ദ്രം
സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ശക്തികേന്ദ്രമാണ് ധോദ് മണ്ഡലം. 1990 മുതല്‍ നടന്ന ഏഴ് തിരഞ്ഞെടുപ്പുകളില്‍ സിപിഎം നാല് തവണയും കോണ്‍ഗ്രസ് രണ്ടുതവണയും ബിജെപി ഒരു തവണയും വിജയിച്ചു. 2018ലെ തിരഞ്ഞെടുപ്പില്‍ മത്സരം ത്രികോണമായിരുന്നു. കോണ്‍ഗ്രസിലെ പരാശറാം മൊറാദിയക്ക് 75,142 വോട്ടും സിപിഎമ്മിന്റെ പേമ റാമിന് 61,089 വോട്ടും ബിജെപിയുടെ ഗോര്‍ദ്ധന് 46,667 വോട്ടും ലഭിച്ചു. കോണ്‍ഗ്രസിന്റെ പരാശ്രാം 14,053 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
1993, 1998, 2003 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി വിജയിച്ച് സിപിഎം സ്ഥാനാര്‍ഥി അമ്രാ റാം ഹാട്രിക് വിജയം നേടിയിരുന്നു. തുടര്‍ന്ന് 2008ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പേമ റാം വിജയിച്ചു. 2013 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി പിടിച്ചെടുക്കുകയും പേമ റാമിനെ പരാജയപ്പെടുത്തുകയും ചെയ്തു. എന്നാല്‍ 2018ല്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കൂടാതെ സിക്കാറിലെ ദാന്തരാംഗഡ് സീറ്റില്‍ നിന്ന് മത്സരിച്ച സിപിഎമ്മിന്റെ അമ്ര റാം 44,643 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി. 2008 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 21,570 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഎം വിജയിച്ച അനുപ്ഗഡില്‍ 2018ല്‍ പവന്‍ കുമാര്‍ ദുഗ്ഗല്‍ 17688 വോട്ട് നേടി മൂന്നാമതായി. ഇത്തവണയും സീറ്റ് വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സിപിഎം.

Keywords: CPM, Rajasthan, Election, Election Result, National News, Politics, Political News, Rajasthan Assembly Election, Rajasthan Election News, CPM constituencies of influence in Rajasthan.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.