ഒബാമയുടെ സന്ദര്‍ശനം: ഇടതുപാര്‍ട്ടികള്‍ ശനിയാഴ്ച പ്രതിഷേധ ദിനം ആചരിക്കും

 


ഡെല്‍ഹി: (www.kvartha.com 23.01.2015) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണം സ്വീകരിച്ച് റിപ്പബ്‌ളിക്ദിനത്തില്‍ മുഖ്യാതിഥിയായെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സന്ദര്‍ശനം പ്രമാണിച്ച് ഇടതുപാര്‍ട്ടികള്‍ ശനിയാഴ്ച ദേശവ്യാപകമായി പ്രതിഷേധദിനം ആചരിക്കും.

പരമാധികാര റിപ്പബ്‌ളിക്കായ ഇന്ത്യയുടെ കരുത്ത് പ്രകടമാക്കുന്ന ചടങ്ങായാണ് റിപ്പബ്‌ളിക്ദിന പരേഡ് സംഘടിപ്പിക്കുന്നത്. പല രാഷ്ട്രങ്ങളുടെയും പരമാധികാരം കവരുകയും അധിനിവേശം നടത്തുകയും ചെയ്യുന്ന അമേരിക്കയുടെ ഭരണത്തലവനെ ഇത്തരമൊരു ചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിച്ച മോഡിയുടെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഇടതുപാര്‍ട്ടികളുടെ നിലപാട്.

ഒബാമയുടെ സന്ദര്‍ശനം: ഇടതുപാര്‍ട്ടികള്‍ ശനിയാഴ്ച പ്രതിഷേധ ദിനം ആചരിക്കുംജനാധിപത്യ സംരക്ഷണത്തിന്റെ  പേരില്‍ അമേരിക്ക പല രാജ്യങ്ങളിലും യുദ്ധം നടത്തുകയാണ്
എന്നാല്‍ അങ്ങനെയുള്ള  അമേരിക്കയുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഇതില്‍ പ്രതിഷേധിച്ച് സി.പി.എം, സി.പി.ഐ, ഫോര്‍വേഡ് ബ്‌ളോക്, ആര്‍.എസ്.പി, സി.പി.ഐ .എം.എല്‍ (ലിബറേഷന്‍), എസ്.യു.സി.ഐസി എന്നീ പാര്‍ട്ടികളാണ് പ്രതിഷേധത്തിന് മുന്നിട്ടു നില്‍ക്കുന്നത്. അതേസമയം  ഒബാമയെ അതിഥിയാക്കിയത് ഇന്ത്യക്കും സ്വാതന്ത്ര്യ സമരസേനാനികള്‍ക്കും അപമാനമാണെന്ന് ഫോര്‍വേഡ് ബ്‌ളോക് ജനറല്‍ സെക്രട്ടറി ജി. ദേവരാജന്‍ നടത്തിയ പ്രസ്താവനയില്‍ പറയുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  CPM and 5 other Left parties to oppose US President Barack Obama’s visit to India, New Delhi, America, Republic Day, Prime Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia