രജീഷുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല: ഇപി ജയരാജന്‍

 


ADVERTISEMENT

രജീഷുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല: ഇപി ജയരാജന്‍
ന്യൂഡല്‍ഹി: ടിപി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ അറസ്റ്റിലായ ടി.കെ രജീഷുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന്‌ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്‍.

 ഉമ്മന്‍ ചാണ്ടി ആദ്യം അന്വേഷിക്കേണ്ടത് കൊച്ചനിയന്‍ വധവും നാല്‍പാടി വാസു വധവുമാണ്‌. ടി.കെ രജീഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ്‌ ഇപി ജയരാജന്‍ രജീഷിനെതിരെ രംഗത്ത് വന്നത്.

ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ പോലീസിന് പ്രതികളെ നല്‍കിയത് സിപിഐഎമ്മാണെന്ന് രജീഷ് മൊഴി നല്‍കിയത് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.സിപിഎം നേതൃത്വം തുടക്കം മുതല്‍ പാര്‍ട്ടിക്ക് കൊലയുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പിടിയിലായ പ്രതികളെല്ലാം സിപിഎം നേതാക്കളും അനുഭാവികളുമാണ്. ഇവരുടെ മൊഴികളെല്ലാം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് കൊല നടത്തിയതെന്നതാണ്.
Keywords:  New Delhi, T.P Chandrasekhar Murder Case, E.P Jayarajan
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia