അപൂര്‍വ്വ ശസ്ത്രക്രിയ; പശുവിന്‍റെ ഹൃദയ വാല്‍വ് തുന്നിച്ചേര്‍ത്ത 81 കാരിക്ക് പുതു ജീവന്‍

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 17/07/2015) പശുവിന്‍റെ ഹൃദയത്തില്‍ നിന്നുമെടുത്ത വാല്‍വ് തുന്നിച്ചേര്‍ത്ത് 81 കാരിക്ക് ലഭിച്ചത് പുതു ജീവന്‍. ഹൃദയ വാല്‍വ് ചുരുങ്ങുന്ന അസുഖമുള്ള ഹൈദരാബാദ് സ്വദേശിനിക്കാണ് ചെന്നൈയിലെ ഫ്രണ്ടീര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ വച്ച് അത്യപൂര്‍വ്വ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.

സാധാരണ രീതിയിലുള്ള വാല്‍വ് മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ ഇത്തരം രോഗികളില്‍ സാധ്യമാകാത്തതിനാലാണ് പുതിയൊരു പരീക്ഷണത്തിന്‌ തങ്ങള്‍ മുതിര്‍ന്നതെന്ന് ഡോക്ടര്‍ കെ.എം ചെറിയാന്‍ പറഞ്ഞു.

പതിനൊന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറ്റൊരു ഹൃദയ സംബന്ധമായ ശസ്ത്രക്രിയക്ക് വിധേയയായ വ്യക്തിയിലാണ് പുതിയ പരീക്ഷണം ഡോക്ടര്‍മാര്‍ നടത്തിയത്. രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇവര്‍ ചികിത്സ തേടിയെങ്കിലും ആര്‍ക്കും തന്നെ ഈ രോഗത്തിന് ഒരു പ്രതിവിധി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഏറ്റവും ഒടുവിലാണ് ചെന്നൈയിലെ ആശുപത്രിയില്‍ ഇവര്‍ എത്തുന്നത്. രോഗം കൃത്യമായി കണ്ടെത്തിയ ഫ്രണ്ടീര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇവര്‍ക്ക് ശരിയായ രീതിയിലുള്ള ശസ്ത്രക്രിയ നടത്തുകയായിരുന്നു.

കാര്‍ഡിയോളജിസ്റ്റായ ഡോക്ടര്‍ ആര്‍ അനന്തരാമന്‍റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.
അപൂര്‍വ്വ ശസ്ത്രക്രിയ; പശുവിന്‍റെ ഹൃദയ വാല്‍വ് തുന്നിച്ചേര്‍ത്ത 81 കാരിക്ക് പുതു ജീവന്‍

SUMMARY: A valve from cow's heart has implanted to 81 year old lady who suffers from narrowing of the aortic valve. The surgery was lead by Dr. R Anantharaman.

Keywords: Heart, Valve, Surgery, Patient, Chennai
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia