ഒറ്റ ദിവസം 76.61 ലിറ്റര്‍ പാല്‍; റെക്കോര്‍ഡ് നേട്ടവുമായി ബല്‍ദേവിന്റെ പശു

 


ADVERTISEMENT

ചത്തീസ്ഗഢ്: (www.kvartha.com 01/07/2020) ഒറ്റ ദിവസം 76.61 ലിറ്റര്‍ പാലുല്‍പാദിപ്പിച്ച് റെക്കോര്‍ഡ് നേട്ടവുമായി ബല്‍ദേവിന്റെ പശു. ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയായ ബല്‍ദേവ് സിംഗിന്റെ പശുവാണ് റെക്കോര്‍ഡ് പാല്‍ ഉല്‍പാദിപ്പിച്ചത്. 72 കിലോ പാല്‍ ഉല്‍പാദിപ്പിച്ച പഞ്ചാബിലെ കര്‍ഷകന്റെ പശുവിനായിരുന്നു മുന്‍ റെക്കോര്‍ഡ്.

ഹോളോസ്റ്റീന്‍ ഫ്രിഷ്യന്‍ ഇനത്തില്‍പ്പെട്ട 'ജോഗന്‍' എന്ന സങ്കരയിനം പശുവാണ് പാല്‍ ഉല്‍പാദനത്തില്‍ റെക്കോര്‍ഡിട്ടത്. സാധാരണ സങ്കരയിനം പശുക്കളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പാല്‍ ജോഗനില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന് എന്‍ഡിആര്‍ഐ ശാസ്ത്രജ്ഞര്‍ പറഞ്ഞു. 70 പശുക്കളുള്ള ബല്‍ദേവിന്റെ ഫാമില്‍ ഏറ്റവും കൂടുതല്‍ പാല്‍ തരുന്നത് ജോഗനാണെന്നും നിരവധി അവാര്‍ഡുകള്‍ ജോഗനെ തേടിയെത്തിയിട്ടുണ്ടെന്നും ബല്‍ദേവ് സിംഗ് പറഞ്ഞു. പാനിമേക്കര്‍ എബിഎസ് യുഎസ്ഇ ഇറക്കുമതി ചെയ്ത ബീജം ഉപയോഗിച്ചാണ് ജോഗന്‍ ജനിച്ചത്. ബല്‍ദേവ് സിംഗിന്റെ ഫാമിലെ ഏറെ പ്രിയപ്പെട്ട പശുവാണ് ജോഗന്‍.

ജോഗന്റെ ആദ്യ മൂന്ന് പ്രസവത്തില്‍ 42 ലിറ്റര്‍, 54 ലിറ്റര്‍, 62 ലിറ്റര്‍ എന്നിങ്ങനെയായിരുന്നു പാല്‍ ലഭിച്ചത്. നാലാമത്തെ പ്രസവത്തിലെ പാലുല്‍പാദനമാണ് റെക്കോര്‍ഡിന് അര്‍ഹമായത്. തികച്ചും ശാസ്ത്രീയ രീതിയിലാണ് ബല്‍ദേവ് സിംഗ് സഹോദരനൊപ്പം പശുവിനെ വളര്‍ത്തിയത്. 2010ല്‍ എന്‍ഡിആര്‍ഐ സംഘടിപ്പിച്ച പരിശീലനത്തില്‍ പങ്കെടുത്തതിന് ശേഷമാണ് ബല്‍ദേവും സഹോദരനും  ശാസ്ത്രീയ മാര്‍ഗങ്ങളിലേക്ക് തിരിഞ്ഞത്.

2015 ല്‍ നടന്ന പത്താമത് പിഡിഎഫ്എ ഇന്റര്‍നാഷണല്‍ ഡയറി ആന്‍ഡ് അഗ്രി എക്‌സ്‌പോയില്‍ ജോഗന്‍ വിജയിച്ചിരുന്നു. ഇത് കൂടാതെ ഈ വര്‍ഷം നടന്ന നാഷണല്‍ ലൈഫ് സ്റ്റോക്ക് ചാമ്പ്യന്‍ ഷിപ്പ് ആന്‍ഡ് അഗ്രി എക്‌സ്‌പോയില്‍ ജോഗന്‍ പങ്കെടുക്കുകയും 66.20 കിലോ പാല്‍ നല്‍കി വിജയിക്കുകയും ചെയ്തിരുന്നു.

ഒറ്റ ദിവസം 76.61 ലിറ്റര്‍ പാല്‍; റെക്കോര്‍ഡ് നേട്ടവുമായി ബല്‍ദേവിന്റെ പശു


Keywords:  India, National, News, Record, Cow, Punjab, Award, Farmers, Cow sets record by yielding 76.61 litre milk in 24 hours
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia