രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 18000 കടന്നു; മൂന്ന് ദിവസത്തിനുള്ളില്‍ ഗുജറാത്തില്‍ രോഗികളുടെ എണ്ണം അതിവേഗം ഇരട്ടിച്ചു

 


ന്യൂഡെല്‍ഹി: (www.kvartha.com 21.04.2020) ചൊവ്വാഴ്ച രാവിലെ സര്‍ക്കാര്‍ പുറത്തു വിട്ട ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് 18601 കൊവിഡ് രോഗികളാണുള്ളത്. ഇതുവരെ 590 പേര്‍ കൊവിഡ് രോഗം ബാധിച്ചു മരിച്ചു. 3252 പേര്‍ രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങി.

മഹാരാഷ്ട്രയില്‍ 552 പേര്‍ക്കും ഗുജറാത്തില്‍ 247 പേര്‍ക്കുമാണ് തിങ്കളാഴ്ച മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. ഇപ്പോഴത്തെ കണക്കനുസരിച്ച് നിലവില്‍ മൂന്ന് ദിവസം കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയാവുന്ന അവസ്ഥയാണ് ഗുജറാത്തില്‍.

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 18000 കടന്നു; മൂന്ന് ദിവസത്തിനുള്ളില്‍ ഗുജറാത്തില്‍ രോഗികളുടെ എണ്ണം അതിവേഗം ഇരട്ടിച്ചു

രാജ്യത്തേറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ 4666 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡെല്‍ഹിയില്‍ 2081 പേര്‍ക്കും ഗുജറാത്തില്‍ 1851 പേര്‍ക്കും മധ്യപ്രദേശില്‍ 1485 പേര്‍ക്കും രാജസ്ഥാനില്‍ 1576 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1477 പേര്‍ക്കും ഉത്തര്‍ പ്രദേശില്‍ 1184 പേര്‍ക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു.

അതേസമയം രാജ്യത്ത് മുപ്പത് ദിവസത്തിന് മുകളില്‍ മാത്രം കൊവിഡ് കേസുകള്‍ ഇരട്ടിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലൊന്ന് കേരളമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പതിനെട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപന തോത് കുറഞ്ഞതായും ആരോഗ്യമന്ത്രാലയം പറയുന്നു.

പത്ത് സംസ്ഥാനങ്ങളിലെ മൂന്നില്‍ രണ്ട് കൊവിഡ് കേസുകളില്‍ രോഗലക്ഷണമില്ലെന്നത് വെല്ലുവിളിയാണെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലം കണ്ടു തുടങ്ങുന്നു. ആദ്യ നാളുകളില്‍ മൂന്ന് ദിവസത്തിനുള്ളില്‍ കേസുകള്‍ ഇരട്ടിച്ചെങ്കില്‍ ഇപ്പോള്‍ രാജ്യ ശരാശരി ഏഴര ദിവസമായിരിക്കുന്നു. കേരളത്തില്‍ ഇത് 72 ദിവസമാണ്, ഒഡീഷയില്‍ 38 ഉം.

അതായത് രണ്ട് സംസ്ഥാനങ്ങളിലും രോഗബാധ നന്നേ കുറവ്. ഡെല്‍ഹിയില്‍ 7.5 ദിവസങ്ങള്‍ക്കിടയിലും, തമിഴ്‌നാട്ടില്‍ പതിന്നാല് ദിവസത്തിനുമിടയിലാണ് രോഗബാധിതരുടെ എണ്ണം ഇരട്ടിയാകുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഗോവ കൊവിഡ് മുക്തമായിക്കഴിഞ്ഞു.

മാഹി, കുടക്, ഉത്തരാഖണ്ഡിലെ പൗരി ഗര്‍ഹ്വാള്‍ എന്നിവിടങ്ങളില്‍ 28 ദിവസമായി പുതിയ കേസില്ല. കഴിഞ്ഞ പതിനാല് ദിവസമായി ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളുടെ എണ്ണം 54 ല്‍ നിന്ന് 59 ആയി. കൊവിഡിന് ലഭ്യമായ ഏക മരുന്ന് സാമൂഹിക അകലം പാലിക്കല്‍ മാത്രമാണെന്നും ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു.

Keywords:  News, National, New Delhi, COVID19, Government, Gujarath, Maharashtra, Diseased, The number of Covid-19 cases in the country has crossed 18,000
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia