Uddhav Joins Cabinet Meet | മഹാരാഷ്ട്രയില്‍ ഉദ്ധവ് താകറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സര്‍കാര്‍ രാജിവെക്കുമോ? സൂചന നല്‍കി സഞ്ജയ് റാവുത്
Jun 22, 2022, 14:12 IST
മുംബൈ: (www.kvartha.com) മഹാരാഷ്ട്രയില്‍ ഉദ്ധവ് താകറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി (ശിവസേന-എന്‍സിപി- കോണ്‍ഗ്രസ്) സര്‍കാര്‍ താഴെ വീഴുമെന്ന് സൂചന നല്‍കി ശിവസേന നേതാവ് സഞ്ജയ് റാവുത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇതുസംബന്ധിച്ച സൂചന നല്‍കിയത്.
'വിധാന്‍സഭ പിരിച്ചുവിടലിലേക്ക്, മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ യാത്ര' എന്നാണ് സഞ്ജയ് റാവുത് ട്വീറ്റ് ചെയ്തത്.
അതിനിടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിസഭാ യോഗം തുടങ്ങി. ഉദ്ധവ് താകറെ കോവിഡ് ബാധിതനായതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടക്കുന്നത്. യോഗത്തില്‍ നിര്‍ണായക തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രി ബാലസാഹെബ് തോറാടിന്റെ വീട്ടിലും യോഗം ചേരുന്നുന്നുണ്ട്.
മുഖ്യമന്ത്രി ഉദ്ധവ് താകറെ വൈകിട്ട് അഞ്ച് മണിക്ക് ശിവസേനാ എംപിമാരുടെയും എംഎല്‍എമാരുടെയും യോഗം ഔദ്യോഗിക വസതിയില്‍ വിളിച്ചിട്ടുണ്ട്. യോഗത്തില്‍ രാജി ഉള്‍പെടെ സുപ്രധാനമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണു സൂചന. ഇതിനു പിന്നാലെയാണ് സഞ്ജയ് റാവുതിന്റെ ട്വീറ്റ് പുറത്തുവന്നത്.
ബുധനാഴ്ച പുലര്‍ചെ ഒളിവില്‍ കഴിഞ്ഞിരുന്ന ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമത എംഎല്‍എമാര്‍ ഗുജറാതിലെ സൂറതില്‍നിന്ന് അസമിലെ ഗൂവാഹതിയില്‍ എത്തി. ശിവസേനയിലെ 40 എംഎല്‍എമാരുടെയും ആറ് സ്വതന്ത്രന്മാരുടെയും പിന്തുണ തനിക്കുണ്ടെന്ന് ഷിന്‍ഡെ അവകാശപ്പെട്ടു.
കഴിഞ്ഞദിവസം സേന നേതാക്കള്‍ സൂറതിലെത്തി ഷിന്‍ഡെയുമായി അനുനയത്തിന് ശ്രമിച്ചിരുന്നു. മാത്രമല്ല, മുഖ്യമന്ത്രി ഉദ്ധവ് താകറെ ഷിന്‍ഡെയുമായി 10 മിനിടോളം ഫോണില്‍ സംസാരിക്കുകയും ചെയ്തു. കോണ്‍ഗ്രസും എന്‍സിപിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ഹിന്ദുത്വ അജന്‍ഡയില്‍ ഉറച്ച് ബിജെപിയുമായി സഖ്യം പുനഃസ്ഥാപിക്കുകയും ചെയ്താല്‍ തിരിച്ചെത്താമെന്നാണ് ഷിന്‍ഡെ ഫോണില്‍ മുഖ്യമന്ത്രി ഉദ്ധവ് താകറെയെ അറിയിച്ചത്.
അതിനിടെ വിമത കാംപില്‍ നിന്ന് തിരിച്ചെത്തിയ മൂന്ന് പേരടക്കം എല്ലാ എംഎല്‍എമാരെയും ശിവസേന മുംബൈയിലെ റിസോര്‍ടിലേക്ക് മാറ്റി.
കഴിഞ്ഞദിവസത്തെ നിയമനിര്‍മാണ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഒരുവിഭാഗം ശിവസേനാ എംഎല്‍എമാരുടെ പിന്തുണയോടെ ബിജെപിക്ക് ഒരു സീറ്റില്‍ അപ്രതീക്ഷിത വിജയം ലഭിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് പുതിയ നീക്കം ഉണ്ടായിരിക്കുന്നത്.
ശിവസേനയുടെ നിയമസഭാ കക്ഷി നേതൃസ്ഥാനത്തുനിന്നു ഷിന്‍ഡെയെ നീക്കിയെങ്കിലും അനുനയശ്രമം തുടരുകയാണ്. ഇതിനിടെ ഡെല്‍ഹിയിലെത്തിയ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പാര്‍ടി പ്രസിഡന്റ് ജെ പി നഡ്ഡയുമായി ചര്‍ച നടത്തി. ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള 'ഓപറേഷന്‍ താമര' പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് ആരോപണമുണ്ട്.
ഉദ്ധവ് ചൊവ്വാഴ്ച വിളിച്ച അടിയന്തര പാര്‍ടി യോഗത്തില്‍ 55 എംഎല്‍എമാരില്‍ 17 പേര്‍ മാത്രമാണ് പങ്കെടുത്തതെന്നാണ് വിവരം. എന്നാല്‍ 33 പേര്‍ എത്തിയെന്നാണ് ശിവസേന അവകാശപ്പെടുന്നത്. അതിനിടെ 46 പേര്‍ ഒപ്പമുണ്ടെന്നാണ് ഷിന്‍ഡെയുടെ അവകാശവാദം. 37 പേരുണ്ടെങ്കില്‍ കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാം. ഇത്രയും പേരില്ലെങ്കില്‍ രാഷ്ട്രപതി ഭരണത്തിനാണ് ബിജെപിയുടെ നീക്കമെന്നും സൂചനയുണ്ട്. സ്വതന്ത്രരും ചെറുകക്ഷികളും ഒപ്പമെത്തുമെന്നും കണക്കുകൂട്ടുന്നു.
Keywords: Covid Positive Uddhav Joins Cabinet Meet Virtually, May Resign Post 5 pm; Eknath Shinde Camp in Assam, Mumbai, News, Politics, Trending, Resignation, Meeting, Chief Minister, National, Congress, BJP, Shiv Sena.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.