മരണത്തിന് മുമ്പ് സമ്മതപത്രം ഒപ്പിട്ടു; കോവിഡ് ബാധിച്ച് മരിച്ച 89 കാരന്റെ മൃതദേഹം ഇനി മെഡികല്‍ പഠനത്തിന്

 


ADVERTISEMENT


കൊല്‍കത്ത: (www.kvartha.com 29.01.2022) മരണത്തിന് മുമ്പ് സമ്മതപത്രം ഒപ്പിട്ടുനല്‍കിയ കോവിഡ് ബാധിതന്റെ മൃതദേഹം മെഡികല്‍ പഠനത്തിന് വിട്ടുനല്‍കി. അര്‍ബുദ രോഗിയായ നിര്‍മല്‍ ദാസ് (89) എന്നയാളാണ് തന്റെ മൃതദേഹം ഗവേഷണ പഠനങ്ങള്‍ക്കായി മെഡികല്‍ കോളജിന് ദാനം ചെയ്യാന്‍ അനുമതി നല്‍കിയത്. 
Aster_MIMS

മരണത്തിന് മുമ്പ് സമ്മതപത്രം ഒപ്പിട്ടു; കോവിഡ് ബാധിച്ച് മരിച്ച 89 കാരന്റെ മൃതദേഹം ഇനി മെഡികല്‍ പഠനത്തിന്


കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൊല്‍കത്ത ന്യൂ ടൗണ്‍ പ്രദേശവാസിയായ നിര്‍മല്‍ ദാസ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. മൃതദേഹം ശനിയാഴ്ച ആര്‍ജി കാര്‍ മെഡികല്‍ കോളജിലെ ഫോറെന്‍സിക് വിഭാഗത്തിന് കൈമാറുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  

ഒരുപക്ഷേ, രാജ്യത്ത് ആദ്യമായിട്ടായിരിക്കാം ഇത്തരമൊരു സംഭവമെന്ന് മെഡികല്‍ കോളജ് വൃത്തങ്ങള്‍ പറഞ്ഞു.  

Keywords:  News, National, India, Kolkata, Dead Body, COVID-19, Study, COVID Positive Man In Kolkata Donates Body For Medical Research On Infection
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia