മരണത്തിന് മുമ്പ് സമ്മതപത്രം ഒപ്പിട്ടു; കോവിഡ് ബാധിച്ച് മരിച്ച 89 കാരന്റെ മൃതദേഹം ഇനി മെഡികല്‍ പഠനത്തിന്
Jan 29, 2022, 12:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്‍കത്ത: (www.kvartha.com 29.01.2022) മരണത്തിന് മുമ്പ് സമ്മതപത്രം ഒപ്പിട്ടുനല്‍കിയ കോവിഡ് ബാധിതന്റെ മൃതദേഹം മെഡികല്‍ പഠനത്തിന് വിട്ടുനല്‍കി. അര്‍ബുദ രോഗിയായ നിര്‍മല്‍ ദാസ് (89) എന്നയാളാണ് തന്റെ മൃതദേഹം ഗവേഷണ പഠനങ്ങള്‍ക്കായി മെഡികല്‍ കോളജിന് ദാനം ചെയ്യാന്‍ അനുമതി നല്‍കിയത്.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൊല്‍കത്ത ന്യൂ ടൗണ്‍ പ്രദേശവാസിയായ നിര്‍മല്‍ ദാസ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. മൃതദേഹം ശനിയാഴ്ച ആര്‍ജി കാര്‍ മെഡികല്‍ കോളജിലെ ഫോറെന്‍സിക് വിഭാഗത്തിന് കൈമാറുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഒരുപക്ഷേ, രാജ്യത്ത് ആദ്യമായിട്ടായിരിക്കാം ഇത്തരമൊരു സംഭവമെന്ന് മെഡികല്‍ കോളജ് വൃത്തങ്ങള്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.