സര്‍കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുരുഷ നഴ്‌സ് ലൈംഗികമായി പീഡിപ്പിച്ച കോവിഡ് രോഗി 24 മണിക്കൂറിനുള്ളില്‍ മരണത്തിന് കീഴടങ്ങി; സംഭവം നടന്ന് ഒരു മാസത്തിന് ശേഷം പ്രതി അറസ്റ്റില്‍
May 14, 2021, 12:57 IST
ഭോപാല്‍: (www.kvartha.com 14.05.2021) സര്‍കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുരുഷ നഴ്‌സ് ലൈംഗികമായി പീഡിപ്പിച്ച കോവിഡ് രോഗി 24 മണിക്കൂറിനുള്ളില്‍ മരണത്തിന് കീഴടങ്ങി. സംഭവം നടന്ന് ഒരു മാസത്തിന് ശേഷം വ്യാഴാഴ്ച 40കാരനായ പ്രതി സന്തോഷ് അഹിര്‍വാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഭോപാലില്‍ ആണ് ക്രൂരസംഭവം നടന്നത്.
കോവിഡ് ബാധിച്ച 43കാരിയെ ഏപ്രില്‍ 6നാണ് ഭോപാല്‍ മെമോറിയല്‍ ആന്റ് റിസേര്‍ച് സെന്ററില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അധികം വൈകാതെ സ്ത്രീയുടെ നില ഗുരുതരമാകുകയും ഇവരെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ മരണത്തിന് കീഴടങ്ങി. ഇതിനിടെയാണ് സന്തോഷ് അഹിര്‍വാറ് 43കാരിയെ ലൈംഗികമായി പീഡിപ്പിച്ചത്. വിവരം പുറത്തു വന്നത് മരിക്കുന്നതിന് മുമ്പ് 43കാരി നല്‍കിയ പരാതിയില്‍ ആണ്. തന്റെ പേര് പുറംലോകം അറിയരുതെന്ന് സ്ത്രീ വ്യക്തമാക്കിയിരുന്നതിനാലാണ് സംഭവം പുറത്തുവിടാതിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. 1984 ലെ ഭോപാല്‍ വാതക ദുരന്തത്തെ അതിജീവിച്ച വ്യക്തിയാണ് മരിച്ച 43കാരി.
പ്രതി സന്തോഷ് അഹിര്‍വാറിനെ ഭോപാല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഇയാള്‍ നേരത്തേ 24 കാരിയായ നഴ്‌സിനെ ലൈംഗികമായി അപമാനിച്ചിരുന്നെന്നും മദ്യപിച്ചതിന് സസ്‌പെന്റ് ചെയ്യപ്പെട്ടിരുന്നുവെന്നും എന്‍ഡിടിവി റിപോര്‍ട് ചെയ്യുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.