ഉപയോഗശേഷം നിങ്ങൾ ഈ മാസ്ക് വലിച്ചെറിഞ്ഞാലും ചെടിയായി മുളച്ചു പൊങ്ങും
May 4, 2021, 16:28 IST
ബാംഗ്ലൂർ: (www.kvartha.com 04.05.2021) കോവിഡ് മാഹാമാരി നമ്മുടെ ജീവിത ശൈലിയിൽ കൊണ്ടുവന്ന വലിയൊരു മാറ്റമാണ് മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവയെല്ലാം. എന്നാല്‍, ഈ മാസ്‍കുകളില്‍ പലതും നാം പ്രകൃതിയിലേക്ക് തന്നെ വലിച്ചെറിയുകയാണ്. അവിടെയാണ് കര്‍ണാടകയിലെ ഒരു ആക്ടിവിസ്റ്റായ നിതിന്‍ വാസ് വ്യത്യസ്‍തനായി ചിന്തിക്കുന്നത്.
വിത്തുകള്‍ ഉള്ളിലുള്ള പല ഉത്പന്നങ്ങളും നമുക്ക് പരിചയമുണ്ട്. അതുപോലെ വിത്ത് ഉള്ള മാസ്‍ക് നല്‍കുകയാണ് പേപര്‍ സീഡ്.കോ -യും. ഇതിന് മുമ്പും ഇന്‍വിറ്റേഷന്‍ കാര്‍ഡ്, നോട്പാഡ്, വിസ്റ്റിംഗ് കാര്‍ഡ് തുടങ്ങിയവയെല്ലാം പേപര്‍ സീഡ്.കോ പുറത്തിറക്കിയിട്ടുണ്ട്. ദക്ഷിണ കന്നഡയിലെ ഗ്രാമങ്ങളിലുള്ളവരാണ് മാസ്‍കുകള്‍ തയ്യാറാക്കുന്നത്. അവിടെയുള്ള യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മാസ്‍ക് തയ്യാറാക്കാനുള്ള പരിശീലനവും വസ്‍തുക്കളും ഇവര്‍ എത്തിച്ച് നല്‍കുന്നു.

പൂര്‍ണമായും സംസ്‍കരിക്കാനാകുന്നത് പോലെയാണ് മാസ്കുകൾ നിർമിച്ചിരിക്കുന്നത്. സ്ട്രാപുകള്‍ മാത്രമാണ് കോട്ടണില്‍ നിര്‍മിച്ചിരിക്കുന്നത്. ഒപ്പം മാസ്‍കിനകത്ത് വിത്തും വച്ചിരിക്കുന്നു. വലിച്ചെറിഞ്ഞാലും അവ മരങ്ങളായി വരുമെന്ന് പ്രതീക്ഷിക്കുന്നു. പുനരുപയോഗിക്കാനാവുന്ന കോടണ്‍ തുണികളില്‍ നിന്നും മറ്റുമാണ് മാസ്‍ക് തയ്യാറാക്കിയിരിക്കുന്നത്. ഇന്‍ഫെക്ഷനെ ചെറുക്കാനും മാത്രം കരുത്തും ഈ മാസ്‍കിനുണ്ട് എന്നും നിതിന്‍ പറയുന്നു.
2021 മാര്‍ച് മാസത്തിലാണ് മാസ്‍ക് പുറത്തിറക്കുന്നത്. പ്രതീക്ഷിക്കുന്നതിലും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ രണ്ട് ലക്ഷം ഓര്‍ഡറുകള്‍ ലഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ ഞങ്ങൾക്ക് 10,000 മാസ്‍കുകൾ ഡെലിവർ ചെയ്യാനുള്ള സൗകര്യം മാത്രമേയുള്ളൂ, അതിൽ കൂടുതൽ ഇല്ല. ഞങ്ങൾ അഞ്ച് വർകിംഗ് അംഗങ്ങൾ അടങ്ങുന്ന ഒരു യൂണിറ്റാണ്, ഞങ്ങൾക്ക് ഇപ്പോൾ അത് ഏറ്റെടുക്കാൻ കഴിയും നിതിൻ കൂട്ടിച്ചേർക്കുന്നു. മാസ്കിന് 25 രൂപയാണ് വില.
Keywords: News, Bangalore, COVID-19, India, National, Corona, Mask, Covid: Karnataka activist develops mask that grows into plant once sown after use.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.