JN-Varient | കേരളത്തിന് പിന്നാലെ ജെഎന്‍-1 കോവിഡ് ഉപവകഭേദം മാഹാരാഷ്ട്രയിലും ഗോവയിലും കണ്ടെത്തി; റിപോര്‍ട് ചെയ്തത് 19 കേസുകള്‍
Dec 20, 2023, 13:09 IST
ന്യൂഡെല്‍ഹി: (KVARTHA) കേരളത്തിന് പിന്നാലെ ജെഎന്‍-1 കോവിഡ് ഉപവകഭേദം മാഹാരാഷ്ട്രയിലും ഗോവയിലും കണ്ടെത്തി. 19 കേസുകളാണ് റിപോര്‍ട് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. ഗോവയില്‍ നടന്ന ചലച്ചിത്രമേളയ്ക്ക് ശേഷമുള്ള പരിശോധനകളിലാണ് ഇത്രയും കേസുകള്‍ റിപോര്‍ട് ചെയ്തത്.
ആശങ്കപ്പെടാനില്ലെന്നും എല്ലാ രോഗികളും ഇതിനകം ഏഴ് ദിവസം പൂര്‍ത്തിയാക്കിയെന്നും മറ്റ് സജീവ കേസുകള്‍ സംസ്ഥാനത്തില്ലെന്നും സംസ്ഥാന എപിഡെമിയോളജിസ്റ്റ് ഡോ പ്രശാന്ത് സൂര്യവംശി അറിയിച്ചു. 13 കോവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ റിപോര്‍ട് ചെയ്തത്
അതിനിടെ രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ബുധനാഴ്ച യോഗം വിളിച്ചിട്ടുണ്ട്. രാവിലെ 10 മണിക്ക് ചേര്‍ന്ന യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യമന്ത്രിമാരും
ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിട്ടുണ്ട്.

രോഗവ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ ഊര്‍ജിതമാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശം നല്‍കും. രാജ്യത്തെ ആക്ടീവ് കേസുകളില്‍ 88 ശതമാനവും നിലവില്‍ കേരളത്തിലാണ്. സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വകരിച്ചിട്ടുണ്ടെന്നും കേരളം കേന്ദ്രത്തെ അറിയിക്കും.
കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ വിജയന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കേരളത്തിലെ പരിശോധന സംവിധാനം കാര്യക്ഷമം ആയതിനാലാണ് പെട്ടെന്ന് തന്നെ രോഗനിര്‍ണയം കണ്ടെത്താനാകുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. കേസുകള്‍ റിപോര്‍ട് ചെയ്താല്‍ ഉടന്‍ തന്നെ രോഗിക്ക് ഫലപ്രദമായ ചികിത്സ നല്‍കണമെന്നും മന്ത്രി ആശുപത്രികളോട് അഭ്യര്‍ഥിച്ചിരുന്നു.

Keywords: Covid JN-1 Varient Detected In Goa & Maharashtra After Kerala; 'Need To Be Alert', Says Health Minister, New Delhi, News, Covid JN-1 Varient, Need To Alert, Health, Meeting, Health Minister, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.