Covid | കോവിഡ് ഭീഷണി വീണ്ടും; വര്‍ധിച്ചുവരുന്ന കേസുകള്‍ക്കിടയില്‍ ഏപ്രില്‍ 10-11 തീയതികളില്‍ രാജ്യവ്യാപകമായി മോക്ക് ഡ്രില്‍; ലക്ഷ്യം ആശുപത്രികളുടെ ഒരുക്കങ്ങള്‍ വിലയിരുത്തല്‍
Mar 25, 2023, 23:22 IST
ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്ത് കോവിഡ്-19 അടക്കമുള്ള കേസുകള്‍ വീണ്ടും വര്‍ധിച്ചു തുടങ്ങിയ സാഹചര്യത്തില്‍ ആശുപത്രികളുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏപ്രില്‍ 10, 11 തീയതികളില്‍ രാജ്യവ്യാപകമായി മോക്ക് ഡ്രില്‍ സംഘടിപ്പിക്കും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. എല്ലാ ജില്ലകളിലെയും പൊതു-സ്വകാര്യ മേഖലകളിലെ ആരോഗ്യ യൂണിറ്റുകള്‍ ഈ മോക്ക്ഡ്രില്ലില്‍ പങ്കെടുക്കണമെന്ന് അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് 27 ന് നടക്കുന്ന വെര്‍ച്വല്‍ മീറ്റിംഗില്‍ മോക്ക് ഡ്രില്ലിന്റെ കൃത്യമായ വിശദാംശങ്ങള്‍ സംസ്ഥാനങ്ങളെ അറിയിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ രാജീവ് ബെഹലും പുറപ്പെടുവിച്ച സംയുക്ത ഉപദേശത്തില്‍, ഫെബ്രുവരി പകുതി മുതല്‍ കോവിഡ് -19 കേസുകളുടെ എണ്ണം ക്രമാനുഗതമായെങ്കിലും തുടര്‍ച്ചയായ വര്‍ധനവിന് രാജ്യം സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് പറയുന്നു. നിലവില്‍ കേരളം (26.4 ശതമാനം), മഹാരാഷ്ട്ര (21.7 ശതമാനം), ഗുജറാത്ത് (13.9 ശതമാനം), കര്‍ണാടക (8.6 ശതമാനം), തമിഴ്‌നാട് (6.3 ശതമാനം). എന്നിങ്ങനെ ഏതാനും സംസ്ഥാനങ്ങളില്‍ നിന്നാണ് രാജ്യത്തെ മിക്ക കൊറോണ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൂടാതെ, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടെസ്റ്റിംഗ് ലെവലുകള്‍ നിലവില്‍ അപര്യാപ്തമാണെന്നും കണ്ടെത്തി. ഇത് കണക്കിലെടുത്ത്, കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും കൊറോണ പരിശോധന പ്രോത്സാഹിപ്പിക്കാനും രോഗലക്ഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 10, 11 തീയതികളില്‍ നടക്കുന്ന മോക്ക് ഡ്രില്ലില്‍ ഐസിയു കിടക്കകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഓക്‌സിജന്‍, മനുഷ്യശേഷി എന്നിവയുടെ ലഭ്യത ഉറപ്പാക്കും.

Keywords: News, National, Top-Headlines, New Delhi, COVID-19, Health, Treatment, Hospital, Covid: Centre to Conduct Nationwide Drill To Take Stock of Hospital Preparedness on April 10, 11.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.