കൊറോണയെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി: തെലങ്കാനയിൽ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു, 10 മുതൽ 75 ശതമാനം വരെയാണ് കുറക്കുക
Mar 31, 2020, 16:07 IST
തെലങ്കാന: (www.kvartha.com 31.03.2020) കൊറോണ ബാധയെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ ശമ്പളം കുത്തനെ വെട്ടിക്കുറച്ച് തെലങ്കാന സര്‍ക്കാര്‍. 10 ശതമാനം മുതല്‍ 75 ശതമാനം വരെയാണ് വെട്ടിക്കുറയ്ക്കാന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേകഹ്റ റാവുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഐഎഎസ്, ഐപിഎസ്, ഐഎഫ് എസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ 60 ശതമാനത്തിന്റെ കുറവാണ് വരുത്തിയിട്ടുള്ളത്. കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെയും ക്ലാസ് ഫോര്‍ ജീവനക്കാരുടെയും ശമ്പളത്തിൽ 10 ശതമാനം കുറവുണ്ട്. പെൻഷൻ ആകട്ടെ 50 ശതമാനമായി വെട്ടിക്കുറച്ചു.
പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഗ്രാന്റുകള്‍ ലഭിക്കുന്ന സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവരുടെയെല്ലാം ശമ്പളം വെട്ടിക്കുറക്കും. പെൻഷൻ വാങ്ങുന്നവർക്കും ഇത് ബാധകമാണ്.
പ്രഗതി ഭവനില്‍ ചേർന്ന സാമ്പത്തികാവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി ചന്ദ്രശേഖരറാവു ഇക്കാര്യം പിന്നീട മാധ്യമങ്ങളെ അറിയിച്ചു.
കൊറോണ വൈറസ് ലോകവ്യാപകമായി സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചെന്നും ലോകം സാമ്പത്തിക മാന്ദ്യത്തിലാണെന്നും ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജിയേവ പറഞ്ഞിരുന്നു. മാന്ദ്യം സംബന്ധിച്ചു പഠിക്കാന്‍ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദൗത്യസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതിനിടെയാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു കടുത്ത നടപടിയുമായി രംഗത്തുവന്നത്.
Summary: COVID-19: Telangana Govt Announces Pay Cut for government Employees

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.