കൊവിഡ്-19; രോഗം ഭേദമായി വീട്ടിലെത്തിയ 50കാരന് വേണ്ടി സ്വീകരണവും പാര്‍ട്ടിയും; ഒത്തു കൂടിയതിന് 15പേര്‍ക്കെതിരെ കേസ്

 


ADVERTISEMENT

നാഗപട്ടണം: (www.kvartha.com 21.04.2020) കൊവിഡ് 19 രോഗം ഭേദമായി വീട്ടിലെത്തിയ 50കാരന് സ്വീകരണവും പാര്‍ട്ടിയും. ലോക് ഡൗണ്‍ ലംഘനത്തിന് ഒത്തു കൂടിയ 14 പേര്‍ക്കും രോഗം ഭേദമായ ആള്‍ക്കെതിരെയും പോലീസ് കേസെടുത്തു. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ സിര്‍കാഴിയിലാണ് സംഭവം.

കൊവിഡ്-19; രോഗം ഭേദമായി വീട്ടിലെത്തിയ 50കാരന് വേണ്ടി സ്വീകരണവും പാര്‍ട്ടിയും; ഒത്തു കൂടിയതിന് 15പേര്‍ക്കെതിരെ കേസ്

ഡെല്‍ഹിയില്‍ നിന്നെത്തിയതിന് ശേഷമാണ് സിര്‍കാഴി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇയാള്‍ തിരുവാരൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. രോഗം പൂര്‍ണമായി ഭേദമായതിനെ തുടര്‍ന്ന് ഞായറാഴ്ച ആശുപത്രി വിട്ടു. ആംബുലന്‍സില്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ ഇയാളെ സ്വീകരിക്കാനായി നിരവധി പേര്‍ ഒത്തുകൂടുകയായിരുന്നു.

സുഹൃത്തുക്കളും പ്രദേശത്തുള്ളവരുമാണ് ഒത്തുകൂടിയത്. ആഘോഷിക്കാനായി പാര്‍ട്ടിയും ഒരുക്കി. സ്വീകരണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വിവരം അറിഞ്ഞെത്തിയ അധികൃതര്‍ ലോക് ഡൗണ്‍ ലംഘിച്ചതിന് 15 പേര്‍ക്കെതിരെ കേസെടുത്തു.
 
Keywords:  News, National, Tamilnadu, COVID19, Ambulance, party, Celebration, Case, Police, Covid-19 Recovered Patient Accorded Reception Booked along with 14 others
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia