Covid | കോവിഡ് പരത്തിയെന്ന കുറ്റം ചുമത്തി 2 വയസുകാരനെതിരെ കേസ്; മകനെ ശിക്ഷയില്‍ നിന്നും ഒഴിവാക്കാന്‍ കോടതി കയറിയിറങ്ങി അമ്മ
Mar 17, 2023, 20:03 IST
പാട്‌ന: (www.kvartha.com) കോവിഡ് പരത്തിയെന്ന കുറ്റം ചുമത്തി രണ്ടു വയസുകാരനെതിരെ കേസ്. മകനെ ശിക്ഷയില്‍ നിന്നും ഒഴിവാക്കാന്‍ കോടതി കയറിയിറങ്ങി ഒരു അമ്മ. ബിഹാറിലാണ് സംഭവം. 2021ല്‍ കോവിഡ് പ്രോടോകോള്‍ ലംഘിച്ചെന്നതിനുള്ള കേസിലെ പ്രതിയായ മകനുമൊന്നിച്ചാണ് അമ്മ ജാമ്യത്തിന് വേണ്ടി കോടതിയിലെത്തിയത്.
ബിഹാറിലെ ബേഗുസാരായ് കോടതിയിലാണ് നാടകീയ സംഭവം. ബേഗുസാരായ് പൊലീസ് ആണ് കോവിഡ് പ്രോടോകോള്‍ ലംഘിച്ചതിന് അന്ന് വെറും രണ്ടുവയസ് പ്രായമുള്ള കുഞ്ഞടക്കം എട്ടുപേര്‍ക്കെതിരെ കേസ് എടുത്തത്. ഇപ്പോള്‍ നാലുവയസുള്ള മകനെ കേസില്‍ നിന്നും ഒഴിവാക്കാനും ജാമ്യം തേടാനുമാണ് ആ അമ്മ കോടതി കയറിയിറങ്ങുന്നത്.
കേസിനേക്കുറിച്ച് കുട്ടിയുടെ വീട്ടുകാര്‍ക്ക് ധാരണയില്ലായിരുന്നു. കോവിഡ് പടരാന്‍ കാരണമായെന്ന് കാണിച്ചെടുത്ത കേസില്‍ കുട്ടിയുടെ പിതാവിനെതിരെയും കേസുണ്ട്. വ്യാഴാഴ്ചയാണ് ജാമ്യം എടുക്കുന്നതിന് സഹായിക്കണമെന്ന ആവശ്യവുമായി ഈ അമ്മ കോടതിയിലെ അഭിഭാഷകരുടെ സഹായം തേടിയെത്തിയത്.
ആരെ സമീപിക്കണമെന്നോ ആരാണ് ജാമ്യം അനുവദിക്കുന്നതെന്നോ ധാരണയില്ലാത്തതിനാല്‍ എല്ലാവരോടും പരാതി പറയുകയാണ് ആ അമ്മ. അവരുടെ കയ്യില്‍ ഇരിക്കുന്ന നാല് വയസുകാരന് തന്റെ മേലുള്ള കേസിനേക്കുറിച്ച് ഒരു ധാരണയുമില്ലെന്നതാണ് വാസ്തവം.
ഏഴ് വയസില്‍ താഴെയുള്ളവര്‍ക്കെതിരെ കുറ്റങ്ങള്‍ ചുമത്തുന്നതിലെ നിയമ സാധുതയേക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായിരുന്നു ബിഹാര്‍ കോടതിയിലെ രംഗങ്ങള്‍. വ്യാഴാഴ്ചയാണ് കുഞ്ഞിനെതിരെ എഫ് ഐ ആര്‍ ഇട്ട വിവരം അമ്മ അറിയുന്നത്. 2021 ഏപ്രില്‍ 10നാണ് കുഞ്ഞ് അടക്കം എട്ടുപേര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയത്. കോവിഡ് വ്യാപിപ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
മുഫസില്‍ പൊലീസ് സ്റ്റേഷനാണ് കേസ് എടുത്തിരിക്കുന്നത്. എഫ് ഐ ആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് കോടതിയിലെ അഭിഭാഷകനായ സിംഗ് പറയുന്നത്. ശിക്ഷാ നിയമം 82 അനുസരിച്ച് കുട്ടിക്കെതിരായ എഫ് ഐ ആര്‍ റദ്ദാക്കണമെന്നതാണ് അപേക്ഷയിലെ ആവശ്യം. എഫ് ഐ ആര്‍ എടുത്ത സമയത്ത് കുഞ്ഞിന്റെ പ്രായം രണ്ട് വയസ് മാത്രമാണെന്നും അപേക്ഷയില്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
Keywords: Covid-19 protocol violation 2021: Mother trying for 4-year-old son's bail in Bihar court, Patna, News, Bihar, COVID-19, Police, Bail, Court, National.
ബിഹാറിലെ ബേഗുസാരായ് കോടതിയിലാണ് നാടകീയ സംഭവം. ബേഗുസാരായ് പൊലീസ് ആണ് കോവിഡ് പ്രോടോകോള്‍ ലംഘിച്ചതിന് അന്ന് വെറും രണ്ടുവയസ് പ്രായമുള്ള കുഞ്ഞടക്കം എട്ടുപേര്‍ക്കെതിരെ കേസ് എടുത്തത്. ഇപ്പോള്‍ നാലുവയസുള്ള മകനെ കേസില്‍ നിന്നും ഒഴിവാക്കാനും ജാമ്യം തേടാനുമാണ് ആ അമ്മ കോടതി കയറിയിറങ്ങുന്നത്.
കേസിനേക്കുറിച്ച് കുട്ടിയുടെ വീട്ടുകാര്‍ക്ക് ധാരണയില്ലായിരുന്നു. കോവിഡ് പടരാന്‍ കാരണമായെന്ന് കാണിച്ചെടുത്ത കേസില്‍ കുട്ടിയുടെ പിതാവിനെതിരെയും കേസുണ്ട്. വ്യാഴാഴ്ചയാണ് ജാമ്യം എടുക്കുന്നതിന് സഹായിക്കണമെന്ന ആവശ്യവുമായി ഈ അമ്മ കോടതിയിലെ അഭിഭാഷകരുടെ സഹായം തേടിയെത്തിയത്.
ആരെ സമീപിക്കണമെന്നോ ആരാണ് ജാമ്യം അനുവദിക്കുന്നതെന്നോ ധാരണയില്ലാത്തതിനാല്‍ എല്ലാവരോടും പരാതി പറയുകയാണ് ആ അമ്മ. അവരുടെ കയ്യില്‍ ഇരിക്കുന്ന നാല് വയസുകാരന് തന്റെ മേലുള്ള കേസിനേക്കുറിച്ച് ഒരു ധാരണയുമില്ലെന്നതാണ് വാസ്തവം.
മുഫസില്‍ പൊലീസ് സ്റ്റേഷനാണ് കേസ് എടുത്തിരിക്കുന്നത്. എഫ് ഐ ആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് കോടതിയിലെ അഭിഭാഷകനായ സിംഗ് പറയുന്നത്. ശിക്ഷാ നിയമം 82 അനുസരിച്ച് കുട്ടിക്കെതിരായ എഫ് ഐ ആര്‍ റദ്ദാക്കണമെന്നതാണ് അപേക്ഷയിലെ ആവശ്യം. എഫ് ഐ ആര്‍ എടുത്ത സമയത്ത് കുഞ്ഞിന്റെ പ്രായം രണ്ട് വയസ് മാത്രമാണെന്നും അപേക്ഷയില്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
Keywords: Covid-19 protocol violation 2021: Mother trying for 4-year-old son's bail in Bihar court, Patna, News, Bihar, COVID-19, Police, Bail, Court, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.