ഓക്‌സിജന്‍ മാസ്‌ക് ധരിക്കാന്‍ പറഞ്ഞതിന് ഡോക്ടര്‍ക്ക് നേരെ കോവിഡ് രോഗിയുടെ ആക്രമണം; നെറ്റിയിലും കണ്ണിനും പരിക്കേറ്റ ആരോഗ്യപാലകന്‍ ചികിത്സയില്‍
Jul 15, 2021, 15:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 15.07.2021) ഓക്‌സിജന്‍ മാസ്‌ക് ധരിക്കാന്‍ പറഞ്ഞതിന് ഡോക്ടര്‍ക്ക് നേരെ കോവിഡ് രോഗിയുടെ ആക്രമണം. മഹാരാഷ്ട്ര അലിബാഗിലെ സിവില്‍ ആശുപത്രിയില്‍ ബുധനാഴ്ചയാണ് സംഭവം. ഓക്‌സിജന്‍ മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോവിഡ് രോഗി ഡോക്ടറെ സലൈന്‍ സ്റ്റാന്‍ഡ് ഉപയോഗിച്ച് അടിച്ചു വീഴ്ത്തുകയായിരുന്നു.
രോഗിയുടെ ഓക്‌സിജന്റെ അളവ് കുറവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഓക്‌സിജന്‍ മാസ്‌ക് ധരിക്കാന്‍ ഡോക്ടര്‍ രോഗിയോട് നിരന്തരം ആവശ്യപ്പെട്ടത്. എന്നാല്‍ ഓക്‌സിജന്‍ മാസ്‌ക് ധരിക്കുന്നതിന് പകരം രോഗി പെട്ടെന്ന് സമീപത്തിരുന്ന സലൈന്‍ സ്റ്റാന്‍ഡ് ഉപയോഗിച്ച് ഡോക്ടറെ ആക്രമിക്കുകയായിരുന്നു. ഡോക്ടര്‍ ഇപ്പോള്‍ ചികിത്സയിലാണ്. അലിബാഗ് പൊലീസ് രോഗിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഡോക്ടര്‍ സ്വാപന്‍ ദീപ് താലെ(32) യെ ആണ് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന 65കാരന്‍ ആക്രമിച്ചത്.
ഓക്‌സിജന്‍ ലെവല്‍ 85 ല്‍ ആണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററില്‍ ഇട്ട ശേഷം അത് 92 ആയി ഉയര്‍ന്നു.
ഡോക്ടര്‍ പറഞ്ഞിട്ടും മാസ്‌ക് ശരിയായി ധരിക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് നഴ്സിനോട് നിര്‍ദേശിച്ചു. തുടര്‍ന്ന് ഡോക്ടര്‍ കസേരയില്‍ വിശ്രമിക്കുന്നതിനിടെ രോഗി സലൈന്‍ ബാഗുകള്‍ തൂക്കിയിടാന്‍ ഉപയോഗിച്ച ഒരു സ്റ്റാന്‍ഡ് എടുത്ത് ഡോക്ടറുടെ നെറ്റിയില്‍ അടിക്കുകയായിരുന്നു. എന്നാല്‍ രണ്ടാമതും അടിക്കാന്‍ തുടങ്ങിയപ്പോള്‍ ഡോക്ടര്‍ അതില്‍ നിന്നും ഒഴിഞ്ഞുമാറി. ഡോക്ടര്‍ക്ക് നെറ്റിയിലും കണ്ണിലും പരിക്കേറ്റു. കെ ഡി അലിബാഗ് പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന പൊലീസ് ഇന്‍സ്‌പെക്ടര്‍ കോള്‍ഹെ പറഞ്ഞു.
സംഭവത്തെ കുറിച്ച് ഡോക്ടര്‍ താലെ പറയുന്നത്;
'രോഗിക്ക് ഓക്‌സിജന്‍ കുറവായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തിന് ഓക്‌സിജന്‍ നല്‍കുന്നതിനുള്ള ക്രമീകരണം ഒരുക്കി. എന്നാല്‍ രോഗി തന്റെ ഓക്‌സിജന്‍ മാസ്‌ക് ആവര്‍ത്തിച്ച് നീക്കം ചെയ്യുകയായിരുന്നു. മാസ്‌ക് നീക്കം ചെയ്തപ്പോള്‍ ഓക്‌സിജന്റെ അളവ് 80 ല്‍ താഴെയായിരുന്നു, മാസ്‌ക് ധരിക്കുമ്പോള്‍ ഓക്‌സിജന്റെ അളവ് 90 ന് മുകളിലായി' എന്നും ഡോ. താലെ പറഞ്ഞു.
പിന്നീട് ഡോ. താലെ, കോവിഡ് രോഗിയോട് എന്തിനാണ് തന്നെ അടിച്ചതെന്ന് ചോദിച്ചെങ്കിലും രോഗി ഒന്നും മറുപടി നല്‍കിയില്ല. ഡോക്ടറെ മര്‍ദിച്ചെന്ന് ആരോപിച്ച കോവിഡ് രോഗി തുടര്‍ന്നും ആശുപത്രിയിലെ ഐസിയു വാര്‍ഡില്‍ ചികിത്സയില്‍ തുടരുകയാണ്.
Keywords: COVID-19 patient on ventilator attacks doctor in Alibag, Mumbai, News, Doctor, Patient, Attack, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

