പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് പിഴ അടച്ച് ഐജിയും

 


ADVERTISEMENT


കാണ്‍പുര്‍:(www.kvartha.com 07/06/2020)   ഉത്തര്‍പ്രദേശിലെ കാണ്‍പ്പൂരില്‍ മാസ്‌ക് ധരിക്കാത്തതിന് 100 രൂപ പിഴ അടച്ച് ഉന്നത ഉദ്യോഗസ്ഥനായ ഐജി മോഹിത് അഗര്‍വാള്‍. തനിക്ക് പിഴ വിധിക്കാന്‍ മോഹിത് അഗര്‍വാള്‍ തന്നെയാണ് ബാര പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജ്‌നീത് സിംഗിനോട് ആവശ്യപ്പെട്ടത്. 

ബാര സ്റ്റേഷനില്‍ പരിശോധനയ്ക്കിടയാണ് ഐജി മോഹിത് അഗര്‍വാള്‍ വാഹനത്തില്‍ നിന്നും മാസ്‌ക് ധരിക്കാതെ ഇറങ്ങി ഓഫിസറുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഉടന്‍തന്നെ മോഹിത് അഗര്‍വാള്‍ വാഹനത്തില്‍നിന്ന് മാസ്‌ക് എടുത്ത് ധരിച്ചു. പിന്നീട് തനിക്കു പിഴ വിധിക്കാന്‍ ഹൗസ് ഓഫീസറോട് ആവശ്യപ്പെടുകയായിരുന്നെന്നും ഐജി. 100 രൂപയാണ് ഉത്തര്‍പ്രദേശില്‍ മാസ്‌ക് ധരിക്കാതെ വീടിനു പുറത്തിറങ്ങിയാലുള്ള പിഴ. 

 പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് പിഴ അടച്ച് ഐജിയും

Keywords:  India, National, Police, Fine, COVID-19, Mask, public palce, Covid-19: Kanpur IG pays fine for not wearing mask in public

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia