Nasal Vaccine | ഭാരത് ബയോടെകിന്റെ മൂക്കിലൊഴിക്കാവുന്ന കോവിഡ് വാക്സിൻ കേന്ദ്ര സർക്കാർ അംഗീകരിച്ചു; വൈകീട്ട് മുതൽ കോവിൻ ആപ്പിൽ ലഭ്യമാകും; ആദ്യം സ്വകാര്യ ആശുപത്രികളിൽ; ആർക്കൊക്കെ എടുക്കാം?
Dec 23, 2022, 12:36 IST
ന്യൂഡെൽഹി: (www.kvartha.com) ഭാരത് ബയോടെകിന്റെ, മൂക്കിലൂടെ നൽകുന്ന നാസൽ കോവിഡ് വാക്സിൻ വെള്ളിയാഴ്ച (ഡിസംബർ 23) മുതൽ ആശുപത്രികളിൽ ലഭ്യമാകും. ഇത് ബൂസ്റ്റർ ഡോസായി അംഗീകരിച്ചതായി ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി. വെള്ളിയാഴ്ച വൈകുന്നേരം കോ-വിൻ (CoWIN) ആപ്പിൽ അവതരിപ്പിക്കും. വാക്‌സിൻ ആദ്യം സ്വകാര്യ ആശുപത്രികളിൽ ലഭ്യമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ബിബിവി 154 (BBV154) എന്നാണ് നാസൽ വാക്‌സിന്റെ പേര്. ഭാരത് ബയോടെക് അതിന്റെ 4000 സന്നദ്ധപ്രവർത്തകരിൽ ഈ നാസൽ വാക്സിൻ പരീക്ഷിച്ചിരുന്നു. വാക്സിൻ ഒരു സന്നദ്ധപ്രവർത്തകരിലും പാർശ്വഫലങ്ങളൊന്നും കാണിച്ചില്ലെന്നും പരീക്ഷണത്തിന് ശേഷം ബിബിവി 154 വാക്സിൻ സുരക്ഷിതമാണെന്ന് വ്യക്തമായതായും കമ്പനി അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ നിയന്ത്രിത ഉപയോഗത്തിനായി നവംബറിൽ ഡ്രഗ്‌സ് കൺട്രോളർ ജനറൽ വാക്‌സിന് അനുമതി നൽകിയിരുന്നു.
കോവിഷീൽഡും കോവാക്സിനും എടുത്തവർക്ക് നാസൽ വാക്സിൻ ബൂസ്റ്ററായി എടുക്കാമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. നാസൽ വാക്‌സിൻ ഇന്ത്യയിലെ ആദ്യത്തെ ബൂസ്റ്റർ ഡോസാണ്. 18 വയസിന് മുകളിലുള്ളവർക്ക് ഇത് നൽകാം. വാക്‌സിൻ്റെ വില ഉടൻ തീരുമാനിക്കുകയും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ലഭ്യമാക്കുകയും ചെയ്യും.

Keywords: COVID-19: Government approves nasal vaccine, will be available first in private hospitals, National,News,New Delhi,Top-Headlines,Latest-News,COVID19,vaccine,Central Government.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.