കൊവിഡ്: ഡല്‍ഹിയില്‍ സി ആ‍ര്‍ പി എഫ് ജവാന്‍ മരിച്ചു, മലയാളി ഉദ്യോ​ഗസ്ഥരടക്കം നിരവധി പേര് നിരീക്ഷണത്തില്‍

 


ന്യൂഡെൽഹി: (www.kvartha.com 28.04.2020) ഡെൽഹിയിൽ കോവിഡ്-19 ബാധിച്ച് സി ആർ പി എഫ് ജവാൻ മരിച്ചു. ഇതേതുടർന്ന് ഡെൽഹിയിലെ ക്യാമ്പിലുള്ള മലയാളി ഉദ്യോ​ഗസ്ഥരടക്കം നിരീക്ഷണത്തിലാക്കി. അസം ബാർപേട്ട സ്വദേശിയും സി ആർ പി എഫിൽ സബ് ഇൻസ്പെക്ടറുമായ മുഹമ്മദ് ഇക്രം ഹുസൈനാണ് (55) മരിച്ചത്. അഞ്ചുദിവസം മുമ്പാണ് ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ ഡെൽഹി സഫ്ദർജങ് ആശുപത്രിയിലാണ് മരിച്ചതെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. ശ്രീനഗറില്‍ 31 ബറ്റാലിയനിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ലോക്ക് ഡൗണ്‍ ആയതിനാൽ ഡെൽഹിയിലെ ക്യാമ്പിൽ തങ്ങുകയായിരുന്നു,


കൊവിഡ്: ഡല്‍ഹിയില്‍ സി ആ‍ര്‍ പി എഫ് ജവാന്‍ മരിച്ചു, മലയാളി ഉദ്യോ​ഗസ്ഥരടക്കം നിരവധി പേര് നിരീക്ഷണത്തില്‍

ഇത് ആദ്യമായാണ് കൊവിഡ് ബാധിച്ച്‌ രാജ്യത്ത് ഒരു ജവാന്‍ മരിക്കുന്നത്. ഇതിനുപിന്നാലെ 41 ജവാന്മാര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതോടെ മയൂര്‍ വിഹാര്‍ സി ആര്‍ പി എഫ് ക്യാമ്പ് രണ്ട് ദിവസം മുമ്പേ അടച്ചിരുന്നു. മലയാളി ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ നിരീക്ഷണത്തിലാണ്. ഇവരുടെയെല്ലാം സാമ്പിൾ പരിശോധനക്ക് അയച്ചു.

Summary: CRPF jawan dies of COVID-19  in Delhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia