Arrest warrant | 2 ജ്വല്ലറികളിലെ മോഷണം: കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് കോടതി
Nov 17, 2022, 13:21 IST
അലിപുര്‍ദര്‍: (www.kvartha.com) രണ്ട് ജ്വല്ലറികളിലെ മോഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് കോടതി. 13 വര്‍ഷം പഴക്കമുള്ള കേസില്‍ പശ്ചിമ ബംഗാളിലെ അലിപുര്‍ദര്‍ കോടതിയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിഷിത് പ്രമാണിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ജ്വല്ലറി ഷോപുകള്‍ തകര്‍ക്കുകയും മോഷണം നടത്തുകയും ചെയ്തുവെന്നകേസിലാണ് നിഷിത് പ്രമാണിക് പ്രതിയായിട്ടുള്ളത്. 2009ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിര്‍പാരയിലെയും അലിപുര്‍ദര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെയും ജ്വല്ലറികള്‍ക്കെതിരെയാണ് ആക്രമണം നടന്നത്. കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് നേരത്തെയും ഇദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അന്ന് അദ്ദേഹം കോടതിയില്‍ ഹാജരായി.
കൂച് ബിഹാര്‍ ജില്ലയില്‍ നിന്നുള്ള എം പിയാണ് നിഷിത്. നവംബര്‍ മൂന്നിന് കൂച് ബിഹാറില്‍ ഇദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് മന്ത്രി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
Keywords: Court issues arrest warrant against minister Nisith Pramanik in 19-yr-old extortion case, West Bengal, News, Theft, Arrest, Court Order, Minister, National.
ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. മന്ത്രിയെ കൂടാതെ മറ്റൊരു പ്രതിക്കെതിരെയും നവംബര്‍ 11ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ പ്രതി കേസില്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും മന്ത്രിയുടെ ഭാഗത്തു നിന്ന് മറ്റു നീക്കങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ജ്വല്ലറി ഷോപുകള്‍ തകര്‍ക്കുകയും മോഷണം നടത്തുകയും ചെയ്തുവെന്നകേസിലാണ് നിഷിത് പ്രമാണിക് പ്രതിയായിട്ടുള്ളത്. 2009ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിര്‍പാരയിലെയും അലിപുര്‍ദര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെയും ജ്വല്ലറികള്‍ക്കെതിരെയാണ് ആക്രമണം നടന്നത്. കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് നേരത്തെയും ഇദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അന്ന് അദ്ദേഹം കോടതിയില്‍ ഹാജരായി.
കൂച് ബിഹാര്‍ ജില്ലയില്‍ നിന്നുള്ള എം പിയാണ് നിഷിത്. നവംബര്‍ മൂന്നിന് കൂച് ബിഹാറില്‍ ഇദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് മന്ത്രി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
Keywords: Court issues arrest warrant against minister Nisith Pramanik in 19-yr-old extortion case, West Bengal, News, Theft, Arrest, Court Order, Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.