ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
![]() |
| Vittala Malekudiya |
അരലക്ഷം രൂപയുടെ ബോണ്ടിലും രണ്ടാള്‍ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്. വിട്ടലിനൊപ്പം ജയിലിലുള്ള പിതാവ് ലിങ്കണ്ണയ്ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. ആഴ്ചയിലൊരിക്കല്‍ സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണം. സി.പി.എം. നേതാവായ അഡ്വ. ശിവകുമാര്‍ വിട്ടലിനുവേണ്ടി കോടതിയില്‍ ഹാജരായി.
മാര്‍ച്ച് മൂന്നിന് വൈകിട്ടാണ് വിട്ടലിനെ നക്സല്‍വിരുദ്ധ സേന അറസ്റ്റുചെയ്തത്. പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പിതാവിനെ കാണാനെത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. മംഗളൂര് സര്‍വ്വകലാശാലയില്‍ എം.സി.ജെ. വിദ്യാര്‍ത്ഥിയായ വിട്ടലിന്റെ വീട്ടില്‍ ഭഗത്സിംഗിന്റെ പുസ്തകങ്ങളും പതിവിലുമധികം ചായപ്പൊടിയും പഞ്ചസാരയും സൂക്ഷിച്ചുവെന്ന് പറഞ്ഞായിരുന്നു അറസ്റ്റ്. നാലുമാസമായി അച്ഛനും മകനും മംഗലാപുരം സബ്ജയിലിലാണ്.
വിട്ടല്‍ മലേകുടിയയെ ജയിലില്‍ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും, പി.ബി അംഗം വൃന്ദാകാരാട്ടും, എം.ബി. രാജേഷ് എം.പിയും, പ്രമുഖ കന്നഡ നോവലിസ്റ്റ് സാറാഅബുബക്കറും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സന്ദര്‍ശിച്ചിരുന്നു. വൃന്ദാകാരാട്ട് കര്‍ണാടക മുഖ്യമന്ത്രി സദാന്ദഗൗഡയുടെ ഓഫീസിന് മുമ്പില്‍ വിട്ടലയുടെ മോചനത്തിന് വേണ്ടി ധര്‍ണ്ണ നടത്തി. വിട്ടലിന് ഇക്കൊല്ലത്തെ പരീക്ഷ എഴുതാനുള്ള അനുമതി ബി.ജെ.പി സര്‍ക്കാര്‍ നിഷേധിച്ചതിനെതിരെ കോടതി അനുമതിയിലാണ് പോലീസ് കാവലില്‍ കയ്യാമമണിഞ്ഞ് പരീക്ഷ എഴുതിയത്.
Keywords: Mangalore, National, Bail, Court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

