Defamation Case | ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധൂരിയുടെ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട സംഭവം; ഐപിഎസ് ഓഫിസര്‍ രൂപയ്‌ക്കെതിരെ അപകീര്‍ത്തി കേസെടുക്കാന്‍ കോടതി ഉത്തരവ്

 




ബെംഗ്‌ളൂറു: (www.kvartha.com) ഐപിഎസ് ഓഫിസര്‍ ഡി രൂപയ്‌ക്കെതിരെ അപകീര്‍ത്തി കേസെടുക്കണമെന്ന് കോടതി. കര്‍ണാടകയിലെ ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധൂരിയുടെ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിലാണ് ഡി രൂപയ്‌ക്കെതിരെ അപകീര്‍ത്തി കേസ് രെജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. രോഹിണിയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ബെംഗ്‌ളൂറു അഡീഷനല്‍ ചീഫ് മെട്രോപൊലീതന്‍ മജിസ്‌ട്രേട് കോടതിയുടെതാണ് ഉത്തരവ്. 

ഐഎഎസ് -ഐപിഎസ് ഉദ്യോഗസ്ഥരായ രൂപയും രോഹിണിയും തമ്മിലുള്ള പോര് കര്‍ണാടക സര്‍കാരിന് വലിയ തലവേദനയായിരുന്നു സൃഷ്ടിച്ചത്. രോഹിണിക്കുനേരെ അഴിമതിയാരോപണവും വ്യക്തിപരമായ ആരോപണങ്ങളും ഉന്നയിച്ച് രൂപ സാമൂഹിക മാധ്യമത്തിലൂടെയാണ് പോരിന് തുടക്കമിട്ടത്. രോഹിണിയുടെ സ്വകാര്യ ചിത്രങ്ങളും രൂപ ഫേസ്ബുകിലൂടെ പോസ്റ്റ് ചെയ്തു. മേലുദ്യോഗസ്ഥരായ പുരുഷ ഐഎഎസ് ഓഫിസര്‍മാര്‍ക്ക് രോഹിണി അയച്ച ചിത്രങ്ങളാണെന്നായിരുന്നു രൂപ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. തന്റെ വാട്‌സ് ആപ് സ്റ്റാറ്റസില്‍ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളാണ് വ്യക്തിഹത്യ ചെയ്യാന്‍ രൂപ പോസ്റ്റ് ചെയ്തതെന്നും രോഹിണി പറഞ്ഞു. 

മൈസൂറു കെആര്‍ നഗറില്‍ നിന്നുള്ള ദള്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ സ.ര മഹേഷിന്റെ സ.ര കണ്‍വന്‍ഷന്‍ ഹാള്‍ മഴവെള്ളക്കനാല്‍ കയ്യേറി നിര്‍മിച്ചതാണെന്ന് മൈസൂറു കലക്ടറായിരിക്കെ 2021ല്‍ രോഹിണി റിപോര്‍ട നല്‍കിയിരുന്നു. ഇതിനെതിരെ മഹേഷ് നല്‍കിയ ഒരു കോടി രൂപയുടെ അപകീര്‍ത്തിക്കേസ് നിലവിലുണ്ട്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ രോഹിണി മഹേഷിനെ കണ്ട് ചര്‍ച്ച നടത്തിയെന്ന ആരോപണത്തിനിടെയാണ് ചിത്രങ്ങള്‍ പുറത്തുവന്നത്. 

മൂന്ന് പുരുഷ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് രോഹിണി വാട്‌സ് ആപിലൂടെ അയച്ച് കൊടുത്ത സ്വന്തം നഗ്‌നചിത്രങ്ങള്‍ പിന്നീട് ഡിലീറ്റ് ചെയ്‌തെന്നും രൂപ ആരോപിച്ചിരുന്നു. അഴിമതി നടത്തിയതിന് തെളിവായി 19 ആരോപണങ്ങളും ഇവര്‍ ഉന്നയിച്ചു. ഇത് തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് രോഹിണി കോടതിയെ സമീപിച്ചത്. രൂപയ്ക്ക് രോഹിണിവക്കീല്‍ നോടീസയക്കുകയും ചെയ്തിട്ടുണ്ട്. 

Defamation Case |  ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധൂരിയുടെ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട സംഭവം; ഐപിഎസ് ഓഫിസര്‍ രൂപയ്‌ക്കെതിരെ അപകീര്‍ത്തി കേസെടുക്കാന്‍ കോടതി ഉത്തരവ്



വനിതാ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ വ്യക്തിഹത്യ അതിരുവിട്ടതോടെ കര്‍ണാടക സര്‍കാര്‍ ഇരുവരെയും സ്ഥലം മാറ്റിയിരുന്നു. മറ്റുചുമതലകള്‍ നല്‍കാതെയാണ് പദവികളില്‍ നിന്ന് നീക്കിയത്. പിന്നാലെ പരസ്യപ്രതികരണം നടത്തുന്നതില്‍ നിന്ന് ചീഫ് സെക്രടറി വിലക്കുകും ചെയ്തു. 

ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ധൂരിയെ ദേവസ്വം കമിഷണര്‍ സ്ഥാനത്തുനിന്നും ഐപിഎസ് ഉദ്യോഗസ്ഥയായ ഡി രൂപയെ കരകൗശല വികസന കോര്‍പറേഷന്‍ എംഡി സ്ഥാനത്തുനിന്നുമാണ് ഒഴിവാക്കിയത്.

Keywords: News, National, India, Karnataka, Case, Court, IPS Officer, Defamation Case, Top-Headlines, Social-Media, Court directs police to register criminal defamation case against IPS officer D Roopa.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia