ഹോം സ്‌­റ്റേ അ­ക്ര­മണം: താ­ടി­ക്കാ­രനായ യു­വാ­വ് ആ­രെ­ന്ന് കര്‍­ണാ­ടക ഹൈ­ക്കോ­ടതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹോം സ്‌­റ്റേ അ­ക്ര­മണം: താ­ടി­ക്കാ­രനായ യു­വാ­വ് ആ­രെ­ന്ന് കര്‍­ണാ­ടക ഹൈ­ക്കോ­ടതി
മം­ഗ­ലാ­പുരം: ഹോം സ്‌­റ്റേ­യില്‍ അ­തി­ക്ര­മി­ച്ചു­കയ­റി പെണ്‍­കു­ട്ടിക­ളെ മാ­ന­ഭം­ഗ­പ്പെ­ടു­ത്തി­യ സം­ഭ­വ­ത്തി­ന്റെ വീഡി­യോ­ദൃ­ശ്യ­ങ്ങ­ളില്‍ ­കാ­ണു­ന്ന ക­ള്ളി­ഷര്‍­ട്ടി­ന് മു­ക­ളില്‍ ചു­വ­ന്ന ജാക്ക­റ്റ് ധ­രി­ച്ച താ­ടി­ക്കാ­രനാ­യ യു­വാ­വ് ആ­രാ­ണെ­ന്ന് വ്യ­ക്ത­മാ­ക്കാന്‍ ക­ര്‍­ണാ­ടക ഹൈ­ക്കോട­തി ആ­വ­ശ്യ­പ്പെട്ടു.

ചീ­ഫ് ജ­സ്റ്റി­സ് വി­ക്രം­ജി­ത്ത് സെന്‍, ജ­സ്റ്റി­സ് അ­ര­വി­ന്ദ് കു­മാര്‍ എ­ന്നി­വ­രുള്‍­പ്പെ­ട്ട ബെ­ഞ്ചാ­ണ് വെ­ള്ള­യില്‍ ചാ­ര­നി­റ­മു­ള്ള ഷര്‍­ട്ടി­നു­മു­ക­ളില്‍ ചു­വ­ന്ന ജാ­ക്ക­റ്റു­മ­ണി­ഞ്ഞ യു­വാ­വി­നെ­കു­റി­ച്ച് ആ­രാ­ഞ്ഞ­ത്.

ഹോം സ്‌­റ്റേ അ­ക്ര­മണം: താ­ടി­ക്കാ­രനായ യു­വാ­വ് ആ­രെ­ന്ന് കര്‍­ണാ­ടക ഹൈ­ക്കോ­ടതിഈ യു­വാ­വ് ഗ­ണേ­ഷെ­ന്ന മു­ന്ന­യാ­ണെ­ന്നും 2009ലെ പ­ബ് ആ­ക്ര­മ­ണ­കേ­സില്‍ പ്ര­തി­യാ­ണെന്നും പോ­ലീ­സ് കോ­ട­തി­യെ അ­റി­യിച്ചു. ഹോം സ്‌­റ്റേ ആ­ക്രമ­ണം ന­ട­ന്ന അതേ­ ­ദിവ­സം ഇ­യാ­ളെ പോ­ലീ­സ് അ­റ­സ്­റ്റു­ചെ­യ്­തി­ട്ടു­ണ്ടെന്നും റിമാന്‍ഡി­ലാ­ണെന്നും പോ­ലീ­സ് ബോ­ധി­പ്പിച്ചു. ആ­ക്ര­മ­ണ­ത്തി­ന് നേ­തൃത്വം നല്‍കി­യ സു­ഭാ­ഷ് പ­ടീലി­നൊ­പ്പം ശ്രീ­രാ­മ­സേ­ന­യില്‍ നി­ന്ന് ഹിന്ദു ­ജ­ന­ജാഗ­ര­ണ വേ­ദി­യി­ല്‍ ചേര്‍­ന്ന­യു­വാ­വാ­ണിത്. താ­ടി­ക്കാ­രനാ­യ യു­വാ­വ് പെണ്‍­കു­ട്ടി­ക­ളെയും ആണ്‍­കു­ട്ടി­ക­ളെയും തല്ലു­ന്നതും ഒ­രു­പെണ്‍­കു­ട്ടി­യെ പി­ടി­ച്ചു­വ­ലി­ക്കു­ന്ന­തും വീഡി­യോ­ദൃ­ശ്യ­ത്തില്‍ ക­ണ്ട­തി­നെ­തു­ടര്‍­ന്നാ­ണ് യു­വാ­വി­ന്റെ പ­ശ്ചാ­ത്ത­ല­ത്തെ­ക്കു­റി­ച്ച് കോട­തി വി­വ­ര­ങ്ങള്‍ തേ­ടി­യ­ത്.

ഹോം സ്‌­റ്റേ അ­ക്രമ­ണം സം­ബ­ന്ധി­ച്ച ഒ­രു പൊ­തു­താല്‍­പ്പ­ര്യ­ ഹര്‍­ജി പ­രി­ഗ­ണി­ക്കു­മ്പോ­ഴാ­ണ് കോട­തി വി­വാ­ദ യു­വാ­വി­നെ­കു­റി­ച്ച് വി­ശ­ദീ­കര­ണം തേ­ടി­യത്.

Keywords:  Mangalore, Attack, Arrest, National, Homestay, High Court, Ganesh
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script