SWISS-TOWER 24/07/2023

Mental Trauma | ഭര്‍ത്താവിന്റെ മരണത്തിന് പിന്നാലെ മാനസിക ആഘാതം; 23കാരിയായ വിധവയ്ക്ക് ഗര്‍ഭസ്ഥ ശിശുവിനെ ഭ്രൂണഹത്യ ചെയ്യാന്‍ അനുമതി നല്‍കി കോടതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) ഭര്‍ത്താവിന്റെ മരണത്തിന് പിന്നാലെയുണ്ടായ മാനസിക ആഘാതത്തില്‍പെട്ട വിധവയ്ക്ക് ഗര്‍ഭസ്ഥ ശിശുവിനെ ഭ്രൂണഹത്യ ചെയ്യാന്‍ അനുമതി നല്‍കി ഡെല്‍ഹി ഹൈകോടതി. 23 കാരിയുടെ 27 ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനെയാണ് ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നല്‍കിയത്.

ജസ്റ്റിസ് സുബ്രമണ്യം പ്രസാദാണ് ഭ്രൂണഹത്യക്ക് അനുവാദം നല്‍കിയത്. യുവതിയുടെ വൈവാഹിക സ്ഥിതിയില്‍ മാറ്റമുണ്ടായതായും മാനസികാരോഗ്യ പരിശോധനയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും ചെയ്‌തെന്ന് വിശദമാക്കിയാണ് കോടതിയുടെ തീരുമാനം.

2023 ഒക്ടോബര്‍ 9 നാണ് യുവതിയുടെ ഭര്‍ത്താവ് മരിച്ചത്. ഇതിന് പിന്നാലെ യുവതിയുടെ മനോനില സാധാരണ ഗതിയിലെത്തിയിട്ടില്ലെന്നും ആത്മഹത്യാ പ്രവണത അടക്കം ഗുരുതരമായ മാനസിക സമ്മര്‍ദത്തിലൂടെ കടന്നുപോകുന്ന യുവതിയ്ക്ക് ഗര്‍ഭം തുടരുന്നത് രൂക്ഷമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന ഡെല്‍ഹി എയിംസിലെ മാനസികാരോഗ്യ വിദഗ്ധരുടെ നിര്‍ദേശം പരിഗണിച്ചാണ് കോടതിയുടെ തീരുമാനം.

ഡിസംബര്‍ 28നാണ് യുവതിയടെ മാനസികാരോഗ്യ പരിശോധന പൂര്‍ത്തിയായത്. ഭര്‍ത്താവിന്റെ അകാലത്തിലുണ്ടായ വിയോഗം ഗുരുതര പ്രതിസന്ധിയാണ് യുവതിയുടെ മാനസികാരോഗ്യത്തിന് സൃഷ്ടിച്ചിട്ടുള്ളത്. യുവതിയുടെ ഗര്‍ഭം അവസാനിപ്പിക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ ഡെല്‍ഹി എയിംസിന് ഹൈകോടതി നിര്‍ദേശം നല്‍കി. എയിംസിലെ മാനസിക ചികിത്സാ വിഭാഗത്തിലാണ് യുവതിയുള്ളത്.


Mental Trauma | ഭര്‍ത്താവിന്റെ മരണത്തിന് പിന്നാലെ മാനസിക ആഘാതം; 23കാരിയായ വിധവയ്ക്ക് ഗര്‍ഭസ്ഥ ശിശുവിനെ ഭ്രൂണഹത്യ ചെയ്യാന്‍ അനുമതി നല്‍കി കോടതി

 

അതേസമയം, പ്രായപൂര്‍ത്തിയാകാത്ത സഹോദരനാല്‍ ഗര്‍ഭിണിയായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 22 ന് ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി തേടിയ 12കാരിയുടെ അപേക്ഷ കേരള ഹൈകോടതി നിരസിച്ചിരുന്നു. 34 ആഴ്ച പ്രായമെത്തിയ ഭ്രൂണം പൂര്‍ണ വളര്‍ച്ചയെത്തിയതിനാലാണ് അപേക്ഷ തള്ളിയതെന്ന് കോടതി വ്യക്തമാക്കി.

Keywords: News, National, National-News, Regional-News, Court, Allows, Woman, End Pregnancy, Trauma, Husband, Death, High Court, Delhi News, Medically Terminate, Judiciary, Court Allows Woman To End Pregnancy Over Trauma After Husband's Death.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia