മകന്‍ കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ മനംനൊന്ത് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു
Jul 4, 2020, 20:26 IST
ADVERTISEMENT
ഭുവനേശ്വര്‍: (www.kvartha.com 04.07.2020) മകന്‍ കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ മനംനൊന്ത് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. രാജ്കിഷോര്‍ സതാപതി, ഭാര്യ സുലോചന സതാപതി എന്നിവരാണ് മകന്റെ വിയോഗത്തില്‍ ആത്മഹത്യ ചെയ്തത്. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലെ നാരായണ്‍പൂര്‍ സസന്‍ ഗ്രാമത്തിലാണ് സംഭവം.
ഇവരുടെ മകൻ 27 കാരനായ സിമാഞ്ചല്‍ സതാപതി മെയ് മാസം മുതല്‍ കോവിഡ് പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചരുന്നു. പങ്കലവാഡി ഗ്രാമത്തിലെ കോവിഡ് കെയര്‍ സെന്ററിലാണ് സിമാഞ്ചല്‍ പ്രവര്‍ത്തിച്ചരുന്നത്. ജൂലൈ ഒന്നിനാണ് സിമാഞ്ചല്‍ പനി ബാധിച്ച് ആശുപത്രിയിലെത്തുന്നത്. ജൂലൈ രണ്ടിന് കോവിഡ് സ്ഥിരീകരിക്കുകയും അന്നു തന്നെ രോഗം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.
മകന്റെ മരണം ഉള്‍ക്കൊള്ളാനാകാതിരുന്ന രാജ്കിഷോര്‍ സതാപതി വീടിന് സമീപത്തെ മരത്തിലും അമ്മ സുലോചന സതാപതി വീടിനകത്തും തൂങ്ങിമരിക്കുകയായിരുന്നു.

Keywords: COVID-19, News, corona, India, National, Death, Suicide, Son, Parents, couple kills themselves after son dies of covid 19 in odisha
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.