Video | ഞെട്ടിക്കുന്ന വീഡിയോ: ഫോട്ടോഷൂട്ടിനിടെ ട്രെയിൻ വന്നു, പാലത്തിൽ നിന്ന് 90 അടി താഴേക്ക് ചാടി ദമ്പതികൾ; ഗുരുതരപരുക്ക്


Image Credit: X/Ghar Ke Kalesh
ജയ്‌പൂർ: (KVARTHA) ട്രെയിൻ ഇടിക്കുന്നതിൽ നിന്ന് രക്ഷപ്പെടാൻ രാജസ്ഥാനിലെ പാലി ജില്ലയിലെ ഗോരം ഘട്ട് പാലത്തിൽ നിന്ന് താഴേക്ക് ചാടിയ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. ജയ്‌പൂർ ബാഗ്ദി നഗറിലെ കലൽ കി പിപാലിയൻ സ്വദേശികളായ രാഹുൽ മേവാഡ (22), ഭാര്യ ജാൻവി (20) എന്നിവർക്കാണ് പരുക്കേറ്റത്.
പാലത്തിൽ ഫോട്ടോഷൂട്ടിനായി എത്തിയപ്പോഴായിരുന്നു സംഭവം. മീറ്റർ ഗേജ് ട്രെയിനിനായി രൂപകൽപ്പന ചെയ്ത പൈതൃക പാലമാണിത്. ഫോട്ടോ എടുക്കുന്നതിനിടെ പെട്ടെന്ന് ട്രെയിൻ വരികയും ഭയന്നുപോയ ദമ്പതികൾ 90 അടി താഴേക്ക് പാലത്തിൽ നിന്ന് ചാടുകയുമായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനാൽ രാഹുലിനെ പിന്നീട് കൂടുതൽ ചികിത്സയ്ക്കായി ജോധ്പൂരിലേക്ക് മാറ്റി, ജാൻവി കാലിന് ഒടിവുണ്ടായതിനെ തുടർന്ന് ബംഗാർ ആശുപത്രിയിൽ ചികിത്സയിലാണ്.
A Couple Jumps From Rail Bridge Into 90-Feet Gorge As Train Arrives During Photo Shoot
— Ghar Ke Kalesh (@gharkekalesh) July 14, 2024
pic.twitter.com/e5oPUHvE6g
ദമ്പതികൾക്കൊപ്പം രാഹുലിൻ്റെ സഹോദരിയും ഭാര്യാസഹോദരനും ഉണ്ടായിരുന്നു, ട്രെയിൻ വരുന്നത് കണ്ട് ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ദമ്പതികളെ പാലത്തിൽ കണ്ടപ്പോൾ തന്നെ ട്രെയിനിന്റെ ലോക്കോ പൈലറ്റ് ബ്രേക്ക് ഇടാൻ തുടങ്ങിയിരുന്നുവെന്നും ട്രെയിൻ പാലത്തിൽ നിർത്തിയിട്ടും ഭയം മൂലം ദമ്പതികൾ ചാടുകയായിരുന്നുവെന്നും അജ്മീർ റെയിൽവേ ഡിവിഷൻ സീനിയർ കൊമേർഷ്യൽ ഡിവിഷണൽ മാനേജർ സുനിൽ കുമാർ മഹാല പ്രതികരിച്ചു.