കുടുംബപ്രശ്‌നം; യുവാവ് സഹോദരനേയും ഭാര്യയേയും ഇറച്ചി വെട്ടാന്‍ ഉപയോഗിക്കുന്ന ആയുധം ഉപയോഗിച്ച് വെട്ടിക്കൊന്നു; ഒരുവയസായ മകന്റെ കയ്യും കാലും വെട്ടിമാറ്റി; കൃത്യത്തിനുശേഷം അക്രമി കടന്നുകളഞ്ഞു
May 24, 2021, 15:34 IST
ലഖ്‌നൗ: (www.kvartha.com 24.05.2021) കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് യുവാവ് സഹോദരനേയും ഭാര്യയേയും ഇറച്ചി വെട്ടാന്‍ ഉപയോഗിക്കുന്ന ആയുധം ഉപയോഗിച്ച് വെട്ടിക്കൊന്നു. ദമ്പതികളുടെ ഒരുവയസായ മകന്റെ കയ്യും കാലും വെട്ടിമാറ്റി; കൃത്യത്തിനുശേഷം അക്രമി കടന്നുകളഞ്ഞു. ഉത്തര്‍പ്രദേശിലെ ബദോഹിയില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു ദാരുണമായ സംഭവം.
ബദോഹി കാജിയാന സ്വദേശിയായ നൗഷാദ് ആണ് സഹോദരനായ ജമീല്‍(42) ജമീലിന്റെ ഭാര്യ റൂബി(38) എന്നിവരെ വെട്ടിക്കൊന്നത്. ഇവരുടെ ഒരുവയസ്സുള്ള മകന്റെ കൈയും കാലും അക്രമി വെട്ടിമാറ്റിയിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കുടുംബപ്രശ്‌നങ്ങളാണ് അക്രമത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. തര്‍ക്കത്തിനിടെ ഇറച്ചിവില്‍പനക്കാരനായ നൗഷൗദ് ഇറച്ചി വെട്ടാന്‍ ഉപയോഗിക്കുന്ന ആയുധം ഉപയോഗിച്ച് സഹോദരനെയും ഭാര്യയെയും ആക്രമിക്കുകയായിരുന്നു. ദേഹമാസകലം വെട്ടേറ്റ ഇവരെ നാട്ടുകാര്‍ ഉടന്‍ തന്നെ ബദോഹിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സംഭവത്തിന് ശേഷം നൗഷാദും മാതാവും വീട്ടില്‍ നിന്ന് രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും ഉടന്‍ പിടികൂടുമെന്നും ബദോഹി പൊലീസ് സൂപ്രണ്ട് രാംബദന്‍ സിങ് പറഞ്ഞു.
Keywords: Couple found dead in house, Family, Killed, News, Local News, Police, Injured, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.