Arrested | 10 വയസ്സുകാരിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി പീഡിപ്പിച്ചെന്ന സംഭവത്തില്‍ പൈലറ്റിനും എയര്‍ലൈന്‍സ് ജീവനക്കാരനായ ഭര്‍ത്താവിനും നേരെ ജനക്കൂട്ടത്തിന്റെ മര്‍ദനം; വീഡിയോ പുറത്ത്

 


ന്യൂഡെല്‍ഹി: (www.kvartha.com) പത്തുവയസ്സുകാരിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി പീഡിപ്പിച്ചെന്ന സംഭവത്തില്‍ പൈലറ്റിനും എയര്‍ലൈന്‍സ് ജീവനക്കാരനായ ഭര്‍ത്താവിനും നേരെ ജനക്കൂട്ടത്തിന്റെ മര്‍ദനം. ഡെല്‍ഹിയിലെ ദ്വാരകയിലാണ് നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്.

രണ്ടുമാസം മുന്‍പാണ് പത്തുവയസ്സുകാരിയെ ദമ്പതികള്‍ വീട്ടുജോലിക്ക് നിയമിച്ചത്. ബുധനാഴ്ച പെണ്‍കുട്ടിയുടെ കൈയില്‍ പരുക്കേറ്റതിന്റെ പാട് കണ്ട ബന്ധുവാണ് വിവരം പൊലീസില്‍ അറിയിച്ചത്. പെണ്‍കുട്ടിയെ ദമ്പതികള്‍ ക്രൂരമായി പീഡിപ്പിച്ചുവെന്ന ആരോപണം ഉയര്‍ന്നതോടെ പ്രദേശവാസികള്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ കുട്ടിയുടെ കൈകളിലും കണ്ണിനുതാഴെയും പരുക്കേറ്റ പാടുകള്‍ കണ്ടതോടെ ജനക്കൂട്ടം ഒരുമിച്ചെത്തി ദമ്പതികളെ ആക്രമിച്ചു. പൊലീസ് പിന്നീടു സ്ഥലത്തെത്തി ദമ്പതികളെ അറസ്റ്റ് ചെയ്തു.

പൈലറ്റിന്റെ യൂനിഫോം ധരിച്ച വനിതയെ തുടര്‍ചയായി ജനക്കൂട്ടം മര്‍ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തലമുടിയില്‍ പിടിച്ചുവലിച്ച് നിരവധി സ്ത്രീകളാണ് യുവതിയെ മര്‍ദിച്ചത്. ഇവര്‍ നിലവിളിക്കുകയും ചെയ്യുന്നുണ്ട്. ഒരുവേള 'സോറി' എന്ന് പറഞ്ഞ് അലറിക്കരയുകയും ചെയ്‌തെങ്കിലും മര്‍ദനം തുടരുകയായിരുന്നു.

Arrested | 10 വയസ്സുകാരിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി പീഡിപ്പിച്ചെന്ന സംഭവത്തില്‍ പൈലറ്റിനും എയര്‍ലൈന്‍സ് ജീവനക്കാരനായ ഭര്‍ത്താവിനും നേരെ ജനക്കൂട്ടത്തിന്റെ മര്‍ദനം; വീഡിയോ പുറത്ത്

ഭര്‍ത്താവിനെ ഒരുകൂട്ടം ആണുങ്ങളാണ് മര്‍ദിച്ചത്. ഭാര്യയെ രക്ഷിക്കാന്‍ ഇയാള്‍ വരുന്നതും മറ്റുള്ളവര്‍ തടയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. അവള്‍ മരിച്ചുപോകുമെന്ന് ഒരാള്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

'കുട്ടിയുടെ ആരോഗ്യ പരിശോധന നടത്തിയതായും കൗണ്‍സിലിങ്ങ് നടത്തുമെന്നും ദ്വാരകയില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ എം ഹര്‍ഷ വര്‍ധന്‍ അറിയിച്ചു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഐപിസി വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തതായും അദ്ദേഹം വ്യക്തമാക്കി.

Keywords:  Couple arrested in Dwarka for allegedly Attacking 10-year-old house help, New Delhi, News, Couple Arrested, Attacking 10-year-Old House Help, Police, Crime, Criminal Case, Injury, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia