പെട്രോളിയം മന്ത്രാലയത്തിലെ കോര്‍പ്പറേറ്റ് ചാരവൃത്തി; മുന്‍ മാധ്യമപ്രവര്‍ത്തകന്‍ പിടിയില്‍

 


ന്യൂഡല്‍ഹി:  (www.kvartha.com 20/02/2015) പെട്രോളിയം മന്ത്രാലയത്തില്‍നിന്ന് നിര്‍ണായക രേഖകള്‍ ചോര്‍ത്തിയതിന് മാധ്യമപ്രവര്‍ത്തകനായിരുന്ന സാന്തനു സൈക്യയെ ഡല്‍ഹി പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. പെട്രോളിയം രംഗത്തെ വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ രേഖകള്‍ കൈമാറുന്ന സംഘത്തില്‍ ഇയാളും ഉള്‍പ്പെടുന്നുവെന്ന സൂചനകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

സംഭവത്തെത്തുടര്‍ന്ന് വ്യാഴാഴ്ച പെട്രോളിയം മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥരടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ഊര്‍ജ്ജ കമ്പനികളിലെ ഉദ്യോഗസ്ഥരടക്കം ഇരുപത്തഞ്ചോളം പേരെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രി വൈകിയും െ്രെകംബ്രാഞ്ചിന്റെ ആറ് സംഘങ്ങള്‍ നഗരത്തില്‍ പലയിടങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വെള്ളിയാഴ്ച രാവിലെ പത്രപ്രവര്‍ത്തകനായിരുന്ന സാന്തനു സൈക്യയെ അറസ്റ്റ് ചെയ്തത്.

പെട്രോളിയം മന്ത്രാലയത്തിലെ കോര്‍പ്പറേറ്റ് ചാരവൃത്തി; മുന്‍ മാധ്യമപ്രവര്‍ത്തകന്‍ പിടിയില്‍
വിവിധ മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രിഭവനില്‍ കടക്കാന്‍ വ്യാജമായ പ്രത്യേക വാഹന പാസ്, വ്യാജ ഐഡന്റിറ്റി കാര്‍ഡ്, പെട്രോളിയം മന്ത്രാലയത്തിലെ ഏതാനും അലമാരകള്‍ തുറക്കാന്‍ കള്ളത്താക്കോല്‍ എന്നിവയുടെ സഹായത്താല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി സുപ്രധാന രേഖകള്‍ ചോര്‍ത്തുന്ന സംഘമാണ് വ്യാഴാഴ്ച പിടിയിലായത്. എണ്ണ കുഴിച്ചെടുക്കല്‍, വിലയിടല്‍, ഇറക്കുമതി തുടങ്ങി നിരവധി സര്‍ക്കാര്‍ നയങ്ങളുടെ വിശദാംശങ്ങളാണ് ഇവര്‍ കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി ചോര്‍ത്തി നല്‍കിയത്.

'ചില സ്വതന്ത്ര ഊര്‍ജ കമ്പനികളില്‍ നിന്നും കണ്‍സള്‍ട്ടന്റുമാരില്‍ നിന്നുമാണ് ഇവര്‍ക്ക് വിവരങ്ങള്‍ ലഭിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്' ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ഭാസി പറഞ്ഞു.

മന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് വന്ന് മിനുട്ടുകള്‍ക്കകം പല പ്രധാന വിവരങ്ങളും തീരുമാനങ്ങളും ചോര്‍ന്നിട്ടുണ്ട്. അലമാര തുറന്ന് രേഖകള്‍ കൈക്കലാക്കി ഫോട്ടോസ്റ്റാറ്റ് എടുത്ത് കൈമാറുകയാണ് സംഘം ചെയ്തുവന്നിരുന്നതെന്ന് ബി.എസ്. ബസ്സി വിശദീകരിച്ചു. ഇതിലൊരാള്‍ക്ക് വ്യാജ ഐ.ഡി കാര്‍ഡും വാഹനത്തില്‍ സര്‍ക്കാര്‍ സ്റ്റിക്കറുകള്‍ സ്വയം ഒട്ടിച്ചതായും കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചാരവൃത്തിയില്‍ പങ്കാളിയാകുന്ന കോര്‍പ്പറേറ്റുകളുടെ പേര് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും രംഗത്തത്തെത്തി
Also Read:
Keywords:  Petrol, New Delhi, Police, Arrest, Journalist, Raid, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia