SWISS-TOWER 24/07/2023

കൊറോണ ഭീതി: ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു, നടപടി അംഗങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന്

 


ന്യൂഡെൽഹി: (www.kvartha.com 23.03.2020) രാജ്യമൊട്ടുക്ക് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സഭാ നടപടികള്‍ പൂര്‍ത്തിയാക്കി ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഏതാനും ചില അംഗങ്ങൾ കൊറോണ വൈറസ് ബാധ സംശയിക്കുന്നവരുമായി സമ്പർക്കത്തിലേർപ്പെട്ടുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വൈറസ് ബാധ വ്യാപകമായി പടരാൻ തുടങ്ങിയതോടെയാണ് ലോകസഭാ നടപടി പൂർത്തിയാക്കി പിരിഞ്ഞത്.  പാർലമെന്റ് അംഗങ്ങളിൽ ചിലർ കൊറോണ നിരീക്ഷണത്തിലായിരുന്നു. ചില അംഗങ്ങൾ നിയന്ത്രണം ലംഘിച്ച് നിരന്തരം പൊതുചടങ്ങുകളിലും വിരുന്നുകളിലും പങ്കെടുത്തിരുന്നു. എന്നിട്ടും സഭ നടപടി തുടരുന്നതിൽ എംപിമാര്‍ തന്നെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു.


കൊറോണ ഭീതി: ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു, നടപടി അംഗങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന്

അതിനിടെ രാജ്യസഭയും നടപടികള്‍ പൂര്‍ത്തിയാക്കി അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. നേരത്തെ രാജ്യതലസ്ഥാനത്ത് സമ്പൂർണ ലോക്ക് ഔട്ട് പ്രഖ്യാപിച്ചിരുന്നു. കൊറോണ വ്യാപന പശ്ചാത്തലത്തിൽ ഡല്‍ഹി ഹൈക്കോടതി, സുപ്രീംകോടതി എന്നിവ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. അതിനിടെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അടിയന്തര ധനസഹായമായി ഡെൽഹി സർക്കാർ 50 കോടി രൂപ വകയിരുത്തി.

Summary: Coronavirus: Loksabha adjourned sine die as cases rise in India
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia