ലോക്ക് ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ടുപോകുന്ന ആദ്യത്തെ സ്‌പെഷ്യല്‍ നോണ്‍സ്റ്റോപ്പ് ട്രെയിന്‍ എറണാകുളത്ത് നിന്നും വൈകിട്ട് 6 മണിക്ക് ഭുവനേശ്വറിലേക്ക്; കൊണ്ടുപോകുന്നത് 1200 പേരെ
May 1, 2020, 13:50 IST
കൊച്ചി: (www.kvartha.com 01.05.2020) ലോക്ക് ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ടുപോകുന്ന ആദ്യത്തെ സ്‌പെഷ്യല്‍ നോണ്‍സ്റ്റോപ്പ് ട്രെയിന്‍ എറണാകുളത്ത് നിന്നും വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ യാത്ര തിരിക്കും. ഒഡീഷാ തലസ്ഥാനമായ ഭുവനേശ്വറിലേക്കാണ് പ്രത്യേക ട്രെയിന്‍ പുറപ്പെടുന്നത്.
ഒരു കോച്ചില്‍ സുരക്ഷിത അകലം പാലിച്ച് 54 പേര്‍ വീതം 1200 തൊഴിലാളികളെയാണ് കൊണ്ടു പോകുന്നത്. ജില്ലാ ഭരണകൂടങ്ങള്‍ ആണ് യാത്ര ചെയ്യേണ്ട തൊഴിലാളികളെ നിശ്ചയിക്കുന്നത്. എറണാകുളം ജില്ലയിലെ ഒന്നര ലക്ഷം തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ രണ്ടു ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊവിഡ് ലക്ഷണങ്ങളില്ലാത്ത അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നാട്ടിലേക്ക് മടങ്ങാന്‍ കേന്ദ്രം അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് തൊഴിലാളികളെ നാട്ടിലേക്ക് അയക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള രണ്ടാമത്തെ ട്രെയിനാണിത്.
ഇത്തരത്തിലുള്ള ആദ്യ ട്രെയിന്‍ വെള്ളിയാഴ്ച രാവിലെ തെലങ്കാനയില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് പുറപ്പെട്ടു. 1200 പേരാണ് അതിലുള്ളത്. സംസ്ഥാനം തിരിച്ച് കണക്കെടുത്ത് ഓരോ സംസ്ഥാനങ്ങളിലേക്കും പ്രത്യേക ട്രെയിനുകള്‍ ഓടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.
Keywords: Coronavirus lockdown: Indian Railways starts first special train for migrant workers, Kochi, News, Trending, Lockdown, Students, Train, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.