കോവിഡ് ഭീതിയില്‍ ഇന്ത്യ; 24 മണിക്കൂറിനിടെ 15000ലധികം കേസുകള്‍, കോവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷം കടന്നു
Jun 21, 2020, 11:39 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 21/06/2020) രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 15,413 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,10,461 ആയി ഉയര്‍ന്നു. ഇതാദ്യമായാണ് പ്രതിദിന വര്‍ദ്ധന പതിനയ്യായിരം കടക്കുന്നത്. 306 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. 13,254 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് മൂലം മരിച്ചത്. രാജ്യത്ത് 1,69,451 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,27,756 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്ത് അതിവേഗം കോവിഡ് വ്യാപിക്കുന്നതിനിടെ രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതും നേരിയ ആശ്വാസം നല്‍കുന്നുണ്ട്.
മഹാരാഷ്ട്രയില്‍ 1,28,205 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 5984 പേര്‍ മരിക്കുകയും ചെയ്തു. 56,746 പേര്‍ക്ക് കോവിഡ് കേസികളുള്ള ഡല്‍ഹിയില്‍ 2112 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തില്‍ 26,680 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,638 പേര്‍ മരിക്കുകയും ചെയ്തു. തമിഴ്‌നാട്ടില്‍ 56,845 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 704 മരണവും റിപ്പോര്‍ട്ട് ചെയ്തു.
Keywords: India, National, News, New Delhi, Maharashtra, Tamilnadu, COVID-19, cases, Death, Coronavirus: India’s case count crosses 4 lakh with record 15,413 new infections in a day

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.