കൊവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന രോഗി ആശുപത്രിക്കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കി

 


ADVERTISEMENT

ബെംഗളൂരു: (www.kvartha.com 27.04.2020) കര്‍ണാടകയില്‍ കൊവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന രോഗി ആശുപത്രിക്കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കി. ബംഗളുരുവിലെ വിക്ടോറിയ ആശുപത്രിയില്‍ രാവിലെ ഒമ്പതിനാണ് 50 വയസുകാരന്‍ ചാടി മരിച്ചത്. 66-ാം നമ്പര്‍ പേഷ്യന്റായ ഇയാള്‍ ശുപത്രിയിലെ ട്രോമാ സെന്റര്‍ പ്രവര്‍ത്തിക്കുന്ന മൂന്നാം നിലയില്‍നിന്നാണ് ഇയാള്‍ ചാടിയത്.

കൊവിഡ് സ്ഥിരീകരിച്ച ഇയാള്‍ക്ക് ചെറിയ തോതില്‍ ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. രോഗം ബാധിച്ചതിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദങ്ങളാണ് ഇയാളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.

കൊവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന രോഗി ആശുപത്രിക്കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കി

അവിവാഹിതനായ മരിച്ചയാള്‍ തിലക് നഗറില്‍ സഹോദരനൊപ്പമാണ് താമസം. കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.

രാവിലെ രോഗികള്‍ക്ക് ആശുപത്രി ജീവനക്കാര്‍ പ്രഭാത ഭക്ഷണം വിതരണം ചെയ്യുകയായിരുന്നു. ആദ്യം നല്‍കിയത് കഴിച്ചതിന് ശേഷം ഇയാള്‍ കൂടുതല്‍ ആവശ്യപ്പെട്ടു. ഇതെടുത്തു നല്‍കാന്‍ ജീവനക്കാരന്‍ പിന്തിരിഞ്ഞ തക്കത്തിലാണ് ഇയാള്‍ വാര്‍ഡിലെ ജനലില്‍ കൂടി താഴേക്ക് ചാടിയത്.

Keywords:  News, National, India, Bangalore, Hospital, Patient, COVID19, Death, Suicide, Corona virus positive patient ends life in Bengaluru
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia