Simbu | കൊറോണ കുമാര്‍ സിനിമ വിവാദം; ചിമ്പുവിനെ വിലക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം വിസമ്മതിച്ച് കോടതി
Nov 11, 2023, 12:30 IST
ADVERTISEMENT
ചെന്നൈ: (KVARTHA) തമിഴ് താരം ചിമ്പുവിനെ സിനിമയില്‍ നിന്നും വിലക്കണമെന്ന നിര്‍മാതക്കളുടെ ആവശ്യം തള്ളി മദ്രാസ് ഹൈകോടതി. ചിമ്പു അഭിനയിക്കാന്‍ കരാറായ 'കൊറോണ കുമാറി'ലെ വേഷം പൂര്‍ത്തിയാക്കാതെ മറ്റ് സിനിമകളില്‍ അഭിനയിക്കുന്നതില്‍ നിന്ന് ചിമ്പുവിനെ വിലക്കണമെന്ന വെയില്‍സ് കംപനിയുടെ ആവശ്യമാണ് കോടതി തള്ളിയത്.
കുറച്ചുകാലമായി മദ്രാസ് ഹൈകോടതിയില്‍ ചിമ്പുവും വേല് ഫിലിംസും തമ്മിലുള്ള കേസ് നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തങ്ങളുടെ കൊറോണ കുമാര്‍ എന്ന പ്രൊജക്ട് പൂര്‍ത്തിയാക്കും വരെ ചിമ്പുവിന് മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കുന്നത് വിലക്കണമെന്നാണ് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി അത് അംഗീകരിച്ചില്ല.
എന്നാല്‍ ഇത്തരം ഒരു ആവശ്യം മുന്നോട്ട് വയ്ക്കാന്‍ നിയമപരമായി കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെ 10 കോടി പ്രതിഫലം നിശ്ചയിച്ച് കൊറോണ കുമാര്‍ എന്ന ചിത്രം ചെയ്യാന്‍ ഏറ്റ ചിമ്പു 4.5 കോടി അഡ്വാന്‍സ് വാങ്ങിയ ശേഷം അതിന് തയ്യാറാകുന്നില്ലെന്ന് പറഞ്ഞാണ് വേല് ഫിലിംസ് കോടതിയെ സമീപിച്ചത്.
എന്നാല്‍ കേസില്‍ രേഖ പ്രകാരം ഒരു കോടി മാത്രമാണ് വേല് നല്‍കിയതെന്നും. അതിനാല്‍ കേസ് തീരും വരെ ഒരു കോടി രൂപ ചിമ്പു കോടതിയില്‍ കെട്ടിവയ്ക്കണമെന്ന് കഴിഞ്ഞ ആഗസ്റ്റ് മാസം 30ന് മദ്രാസ് ഹൈകോടതി ചിമ്പുവിന് നിര്‍ദേശം നല്‍കിയിരുന്നു.
അതേ സമയം പത്തുതലൈയാണ് അവസാനമായി ചിമ്പു അഭിനയിച്ച ചിത്രം. ഇത് ബോക്സോഫീസില്‍ വലിയ ചലനം ഉണ്ടാക്കിയിരുന്നില്ല. കമല്‍ഹാസന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെ ചിത്രത്തിലാണ് അടുത്തതായി ചിമ്പു അഭിനയിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.