Loco Pilot | നിര്‍ണായകമൊഴി പുറത്ത്: നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്നും ഗ്രീന്‍ സിഗ്നല്‍ കണ്ടശേഷമാണ് വണ്ടി മുന്നോട്ട് നീങ്ങിയതെന്നും ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ലോകോ പൈലറ്റ്
Jun 4, 2023, 18:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബാലോസര്‍: (www.kvartha.com) രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ലോകോ പൈലറ്റ്. സിഗ്നലുകളൊന്നും ലംഘിച്ചിട്ടില്ലെന്നും ഗ്രീന്‍ സിഗ്നല്‍ കണ്ടശേഷമാണ് വണ്ടി മുന്നോട്ട് നീങ്ങിയതെന്നും ലോകോ പൈലറ്റ് മൊഴിനല്‍കി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ് കോറോമണ്ഡല്‍ എക്സ്പ്രസിലെ ലോകോ പൈലറ്റ്.
ഇലട്രോണിക് ഇന്റര്‍ ലോകിങ് സിസ്റ്റത്തിലെ മാറ്റമാണ് അപകട കാരണമെന്നാണ് നിഗമനമെന്നും ഉത്തരവാദികളെ കണ്ടെത്തിയിട്ടുണ്ടെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രെയിനിന്റെ റൂട് നിശ്ചയിക്കല്‍, പോയിന്റ് ഓപറേഷന്, ട്രാക് നീക്കം ഇതെല്ലാം അടങ്ങുന്നതാണ് ഇലട്രോണിക് ഇന്റര്‍ ലോകിങ്.
പോയിന്റ് ഓപറേഷനില്‍ വീഴ്ച സംഭവിച്ചുവെന്ന് സൈറ്റ് ഇന്സ്പെക്ഷനില് വ്യക്തമായിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് ഒഡിഷയില്‍ ബാലോസോറിനടുത്ത ബഹാനഗ ബസാറില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചത്. 288 പേരാണ് അപകടത്തില്‍ മരിച്ചത്. 1000 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അപകടത്തില്‍ രാജ്യം മുഴുവനും നടുങ്ങി.
ഇലട്രോണിക് ഇന്റര്‍ ലോകിങ് സിസ്റ്റത്തിലെ മാറ്റമാണ് അപകട കാരണമെന്നാണ് നിഗമനമെന്നും ഉത്തരവാദികളെ കണ്ടെത്തിയിട്ടുണ്ടെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രെയിനിന്റെ റൂട് നിശ്ചയിക്കല്‍, പോയിന്റ് ഓപറേഷന്, ട്രാക് നീക്കം ഇതെല്ലാം അടങ്ങുന്നതാണ് ഇലട്രോണിക് ഇന്റര്‍ ലോകിങ്.
Keywords: Coromandel express accident: 'Sabotage' angle being probed in Odisha train tragedy; driver error ruled out, Odisha, News, Accident, Loco Pilot, Hospital, Treatment, Railway Minister, Probe, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

