Loco Pilot | നിര്‍ണായകമൊഴി പുറത്ത്: നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്നും ഗ്രീന്‍ സിഗ്‌നല്‍ കണ്ടശേഷമാണ് വണ്ടി മുന്നോട്ട് നീങ്ങിയതെന്നും ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ലോകോ പൈലറ്റ്

 


ADVERTISEMENT

ബാലോസര്‍: (www.kvartha.com) രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ലോകോ പൈലറ്റ്. സിഗ്‌നലുകളൊന്നും ലംഘിച്ചിട്ടില്ലെന്നും ഗ്രീന്‍ സിഗ്‌നല്‍ കണ്ടശേഷമാണ് വണ്ടി മുന്നോട്ട് നീങ്ങിയതെന്നും ലോകോ പൈലറ്റ് മൊഴിനല്‍കി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ് കോറോമണ്ഡല്‍ എക്‌സ്പ്രസിലെ ലോകോ പൈലറ്റ്.

ഇലട്രോണിക് ഇന്റര്‍ ലോകിങ് സിസ്റ്റത്തിലെ മാറ്റമാണ് അപകട കാരണമെന്നാണ് നിഗമനമെന്നും ഉത്തരവാദികളെ കണ്ടെത്തിയിട്ടുണ്ടെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രെയിനിന്റെ റൂട് നിശ്ചയിക്കല്‍, പോയിന്റ് ഓപറേഷന്‍, ട്രാക് നീക്കം ഇതെല്ലാം അടങ്ങുന്നതാണ് ഇലട്രോണിക് ഇന്റര്‍ ലോകിങ്.

Loco Pilot | നിര്‍ണായകമൊഴി പുറത്ത്: നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്നും ഗ്രീന്‍ സിഗ്‌നല്‍ കണ്ടശേഷമാണ് വണ്ടി മുന്നോട്ട് നീങ്ങിയതെന്നും ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ലോകോ പൈലറ്റ്

പോയിന്റ് ഓപറേഷനില്‍ വീഴ്ച സംഭവിച്ചുവെന്ന് സൈറ്റ് ഇന്‍സ്‌പെക്ഷനില്‍ വ്യക്തമായിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് ഒഡിഷയില്‍ ബാലോസോറിനടുത്ത ബഹാനഗ ബസാറില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചത്. 288 പേരാണ് അപകടത്തില്‍ മരിച്ചത്. 1000 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അപകടത്തില്‍ രാജ്യം മുഴുവനും നടുങ്ങി.

Keywords:  Coromandel express accident: 'Sabotage' angle being probed in Odisha train tragedy; driver error ruled out, Odisha, News, Accident, Loco Pilot, Hospital, Treatment, Railway Minister, Probe, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia